കുട്ടനാട‌് കരകയറിയത‌് ഫുൾ എ പ്ലസിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

കുട്ടനാട‌് കരകയറിയത‌് ഫുൾ എ പ്ലസിലേക്ക‌്


ആലപ്പുഴ
പ്രളയത്തിൽ കരകയറിയ കുട്ടനാടിന്റെ എസ‌്എസ‌്എൽസി വിജയത്തിന‌് എപ്ലസ‌് തിളക്കം. സംസ്ഥാനത്ത‌് ഏറ്റവും ഉയർന്ന വിജയശതമാനമാണ‌് കുട്ടനാട‌് വിദ്യാഭ്യാസ ജില്ലയ‌്ക്ക‌്.  99.91 ശതമാനം വിജയം.  പരീക്ഷ എഴുതിയവരിൽ 2112 കുട്ടികളാണ‌് ഉപരിപഠനത്തിന‌് യോഗ്യർ. അർഹത നഷ‌്ടമായത‌് രണ്ടുകുട്ടികൾക്ക‌് മാത്രം. 1118 ആൺകുട്ടികളും 994 പെൺകുട്ടികളും യോഗ്യതാപട്ടികയിലുണ്ട‌്. 150 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ‌് നേടി.

സർക്കാർ സ‌്കൂളുകളിലെ എട്ടും എയ‌്ഡഡ‌് സ‌്കൂളുകളിലെ 134ഉം അൺഎയ‌്ഡഡിലെ എട്ടും കുട്ടികളാണ‌് ഈ പട്ടികയിൽ. കരുമാടി കെ കെ കുമാരപിള്ള സ‌്മാരക ഗവ. എച്ച‌്എസ‌്, ഗവ. എച്ച‌്എസ‌് കൊടുപ്പുന്ന, ഗവ. വിഎച്ച‌്എസ‌് തലവടി, ജിഎച്ച‌്എസ‌് കുപ്പപ്പുറം, എ ടി ഗവ. വിഎച്ച‌്എസ‌്എസ‌് മങ്കൊമ്പ‌് എന്നീ സർക്കാർ വിദ്യാലയങ്ങൾക്കാണ‌് നൂറുമേനി.  25 എയ‌്ഡഡ‌് സ‌്കൂളുകളും 56 അൺഎയ‌്ഡഡ‌് സ‌്കൂളുകളിലുമുണ്ട‌് ഇതേ നേട്ടം.

കഴിഞ്ഞ വർഷത്തെ മഹാപ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോൾ സ‌്കൂളുകളും നിശ‌്ചലമായിരുന്നു. ഒന്നരമാസത്തോളം ക്ലാസുകൾ മുടങ്ങി. വീടുകളിൽ വെള്ളം കയറി കുട്ടികളുടെ പാഠപുസ‌്തകങ്ങളും ബാഗുമെല്ലാം നഷ‌്ടപ്പെട്ടു. ഉടുതുണി മാത്രമായി രക്ഷിതാക്കൾക്കൊപ്പം സ‌്കൂളുകളിൽ തന്നെയായിരുന്നു ഇവർക്ക‌് അഭയം. സ‌്കൂളുകളും മുങ്ങിയപ്പോൾ കുട്ടനാട്ടുകാരെയെല്ലാം ആലപ്പുഴ, ചേർത്തല, ചങ്ങനാശേരി  ഭാഗങ്ങളിലേക്ക‌് രക്ഷപ്പെടുത്തി. ഒരു മാസത്തിലേറെ പഠനം നഷ‌്ടപ്പെട്ട കുട്ടികൾ മാനസികമായി തകർന്നു. കനത്ത മഴ ശമിച്ചപ്പോൾ ആലപ്പുഴ നഗരത്തിലെ ചില സ‌്കൂളുകളിൽ കുട്ടികളെ എത്തിച്ച‌് ക്ലാസ‌് എടുക്കാനും കൗൺസിലിങ‌് നൽകാനും അധ്യാപകർ മുൻകൈയെടുത്തു. നഷ്ടപ്പെട്ട പുസ‌്തകങ്ങൾക്ക‌് പകരം എല്ലാകുട്ടികൾക്കും പുതിയ പുസ‌്തകങ്ങൾ സർക്കാർ എത്തിച്ചുനൽകി.

വീട്ടുപകരണങ്ങളും ബാഗും കുടയും മറ്റ‌് സാധനങ്ങളും ഓരോവീടുകൾക്കും നൽകി. നഷ‌്ടപ്പെട്ട അധ്യയന ദിനങ്ങൾക്ക‌് പകരം ശനി, ഞായർ ദിവസങ്ങളിലും സ‌്കൂളുകൾ പ്രവർത്തിച്ചു. എസ‌്എസ‌്എൽസി പരീക്ഷയുടെ സാധ്യതാചോദ്യങ്ങൾ മുൻനിർത്തിയുള്ള പഠനരീതിയായ ആലപ്പുഴ ഡയറ്റിന്റെ നിറകതിർ പദ്ധതിയും കൂട്ടികൾക്ക‌് ഗുണകരമായി. സർക്കാർ ശ്രമങ്ങൾക്ക‌്  പൊതുസമൂഹം നൽകിയ പിന്തുണയും കുട്ടനാടിലെ സ‌്കൂളുകളുടെ തിരിച്ചുവരവിന‌് വഴിയൊരുക്കി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2VOi19u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages