തിരുവനന്തപുരം
‘സുഖയാത്ര, സുരക്ഷിതയാത്ര’ എന്ന സന്ദേശവുമായി പുതിയ അധ്യയനവർഷത്തിൽ കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ‌്ആർടിസി. വിദ്യാർഥികൾക്കായി മുൻകാലങ്ങളിൽ ഓപ്പറേറ്റ് ചെയ്തിരുന്ന മുഴുവൻ ഓഡിനറി സർവീസുകളും പുനർക്രമീകരിക്കും. കഴിഞ്ഞവർഷംവരെ വിദ്യാർഥികൾക്കായി നടത്തിയിരുന്ന എല്ലാ ട്രിപ്പും ഇത്തവണയും ഉണ്ടാകും.
പുതുതായി തുടങ്ങിയ 136 ഓർഡിനറി ചെയിൻ സർവീസുകളും പ്രയോജനപ്പെടുത്താം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തിരക്ക് ക്രമീകരിക്കാൻ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാരെ പോയിന്റ‌് ഡ്യൂട്ടിക്കായി നിയോഗിക്കും. ഗതാഗതക്കുരുക്കിൽപ്പെടുന്ന ബസുകളെ കൃത്യമായ ഇടവേളകളിൽ ക്രമീകരിച്ച് സർവീസ് അയക്കുന്നതിന‌് സംവിധാനമേർപ്പെടുത്തി. കൺസെഷൻ ടിക്കറ്റ് വിതരണത്തിൽ കാലതാമസവും തിരക്കും ഒഴിവാക്കാൻ ശനിയാഴ്ചമുതൽ എല്ലാ ഡിപ്പോയിലും കൺസെഷൻ കൗണ്ടറുകൾ തുറന്നുപ്രവർത്തിക്കും. ഡോക്കിലുള്ള പരമാവധി ബസുകൾ നിരത്തിലിറക്കുമെന്നും കെഎസ‌്ആർടിസി എംഡി എംപി ദിനേശ് അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2HzgtIr
via IFTTT
No comments:
Post a Comment