വ്യാജരേഖ : ഫാ. തേലക്കാട്ടിനെയും ബിഷപ് മനത്തോടത്തിനെയും ചോദ്യം ചെയ്യണമെന്ന് പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

വ്യാജരേഖ : ഫാ. തേലക്കാട്ടിനെയും ബിഷപ് മനത്തോടത്തിനെയും ചോദ്യം ചെയ്യണമെന്ന് പൊലീസ്


കൊച്ചി
സിറോ മലബാർ സഭ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലെ ഫലപ്രദമായ അന്വേഷണത്തിന് ഫാ. പോൾ തേലക്കാട്ടിനെയും ബിഷപ് ജേക്കബ് മനത്തോടത്തിനെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ.

കേസ് റദ്ദാക്കാൻ ഇരുവരും നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ‌്പി കെ എ വിദ്യാധരൻ നൽകിയ പ്രസ്താവനയിലാണ് ഈ ആവശ്യമുള്ളത്. കേസിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും അന്വേഷിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു. കർദിനാളിനെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖകൾ ചമച്ചെന്നാരോപിച്ച് ഫാ. ജോബി മാപ്രക്കാവിലാണ് പരാതി നൽകിയത്. ഒന്നും രണ്ടും പ്രതികളായ ഫാ. പോൾ തേലക്കാട്ടും ബിഷപ് മനത്തോടത്തും വ്യാജരേഖ ചമച്ചതിൽ പങ്കാളിയല്ലെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നുമാണ് ഫാ. ജോബിയുടെ ഹർജിയിലെ ആവശ്യം.



from Kerala || Deshabhimani ​Online ​News http://bit.ly/2YKJE0U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages