നാഗമ്പടം പാലം പൊളിക്കൽ: രാജ്യറാണി ഷൊർണൂർ വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

നാഗമ്പടം പാലം പൊളിക്കൽ: രാജ്യറാണി ഷൊർണൂർ വരെ


നാഗമ്പടം പഴയ റെയിൽവെ മേൽപ്പാലം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി  വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാവും. ശനിയാഴ‌്ച രാത്രി 12.40 മുതൽ ഞായറാഴ‌്ച രാത്രി 12.40 വരെയാണ‌് ജോലിയുള്ളത‌്. വെള്ളിയാഴ‌്ചത്തെ കൊല്ലം–-എറണാകുളം മെമു (ആലപ്പുഴ), ആലപ്പുഴ –-കൊല്ലം പാസഞ്ചർ, എറണാകുളം–-ആലപ്പുഴ പാസഞ്ചർ, എറണാകുളം–കൊല്ലം -പാസഞ്ചർ എന്നിവ റദ്ദാക്കി.  16350  നിലമ്പൂർ കൊച്ചുവേളി രാജ്യറാണി വെള്ളിയാഴ‌്ച ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

ശനിയാഴ‌്ചത്തെ 31 മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട‌്. ഏറനാട്, വഞ്ചിനാട്, പരശുറാം, വേണാട്, പാലരുവി ട്രെയിൻ സർവീസുകൾ ഇരുഭാഗത്തേക്കും  ഉണ്ടാകില്ല. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എല്ലാ മെമു, പാസഞ്ചർ സർവീസുകളും റദ്ദാക്കി.  കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി  ഷൊർണൂരിലും, ആലപ്പുഴ–- കണ്ണൂർ, ഗുരുവായൂർ–- - പുനലൂർ എക്സ്പ്രസ് എന്നിവ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും ഈ സ്റ്റേഷനുകളിൽ നിന്നായിരിക്കും. 

കോട്ടയം വഴി സർവീസ് നടത്തുന്ന ഗുവാഹതി -–-കൊച്ചുവേളി, കേരളഎക്സ്പ്രസ്,  ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ്‌രഥ‌്, ബാനസവാഡി - കൊച്ചുവേളി ഹംസഫർ, ശബരി, ചെന്നൈ മെയിൽ, മലബാർ, മംഗലാപുരം - കൊച്ചുവേളി എക്സ് പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീൻ, ചെന്നൈ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ശ്രീഗംഗാനഗർ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

കോട്ടയംവഴി കൂടുതൽ കെഎസ‌്ആർടിസി
നാഗമ്പടം റെയിൽവെ മേൽപ്പാലം പൊളിക്കുന്നതിനാൽ ദക്ഷിണ റെയിൽവേ  25 മുതൽ 27 വരെ  നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കെഎസ‌്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. കോട്ടയം വഴി പ്രത്യേക സൂപ്പർഫാസ‌്റ്റ‌്, ഫാസ‌്റ്റ‌്,ലോഫ‌്ളോർ ബസുകളും സർവീസ‌് നടത്തും. ട്രെയിൻ നിയന്ത്രണമുള്ള ദിവസങ്ങളിൽ സർവീസ‌് ക്രമീകരണത്തിനായി  തിരുവനന്തപുരം സെൻട്രൽ ഡിടിഒയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു ഇൻസ്പെക്ടറുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ പുറപ്പെടുന്ന സമയത്തുതന്നെ ബസുകൾ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം, തൃശൂർ ഭാഗത്തേക്ക് സർവീസ‌് നടത്തും. യാത്രക്കാരുടെ സൗകര്യാർഥം ബസ്സുകൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട‌്.

ദക്ഷിണ റെയിൽവേയും കെഎസ്ആർടിസിയും ഏകോപിപ്പിച്ച് നടത്തുന്ന പ്രത്യേക സർവീസുകൾ യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന‌് കരുതുന്നതായി കെഎസ‌്ആർടിസി എം ഡി എം പി ദിനേശ‌് പറഞ്ഞു. വിവരങ്ങൾക്ക് 9447071021, 0471-2463799, -- 9495099902. - 9400355044 നമ്പറുകളിൽ ബന്ധപ്പെടാം.



from Kerala || Deshabhimani ​Online ​News http://bit.ly/2HyV6XH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages