കോട്ടയം
കെവിൻ ദുരഭിമാനക്കൊല കേസിന്റെ വിചാരണ നടപടി പുരോഗമിക്കുന്നതിനിടെ സാക്ഷിയ്ക്ക് പ്രതികളുടെ മർദനം. പ്രതികളുടെ ജാമ്യം റദ്ദുചെയ‌്ത കോടതി ഇവരെ റിമാൻഡ‌് ചെയ‌്തു. 37 -ാം സാക്ഷി രാജേഷിനെയാണ‌് കേസിൽ ജാമ്യത്തിൽകഴിയുന്ന ആറാം പ്രതി മനു, 13–-ാം പ്രതി ഷിനു എന്നിവർ ചേർന്ന് മർദിച്ചത്. ഞായറാഴ‌്ച രാത്രി എട്ടോടെ പുനലൂരിൽ വച്ചാണ‌് സംഭവം. തിങ്കളാഴ‌്ച കോടതിയിൽ സാക്ഷി പറയരുതെന്ന‌് ആവശ്യപ്പെട്ടായിരുന്നു ഇത‌്. തുടർന്ന‌് പുനലൂർ പൊലീസെത്തി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസെ
ടുത്തു.
തിങ്കളാഴ‌്ച പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചപ്പോൾ സ‌്പെഷ്യൽ പ്രോസിക്യൂട്ടർ സി എസ‌് അജയൻ പ്രതികളുടെ ജാമ്യം റദ്ദുചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് ഹർജി നൽകി. ഇത‌് പരിഗണിച്ച കോടതി തുടർ നടപടി സ്വീകരിക്കുകയായിരുന്നു.
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടു പോയതായി കേസിലെ പതിനൊന്നാം പ്രതിയായ ഫസൽ തന്നോടു പറഞ്ഞുവെന്നായിരുന്നു സാക്ഷിയായ രാജേഷിന്റെ മൊഴി. പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ വിചാരണയിൽ ഇക്കാര്യം ആവർത്തിച്ചു. കെവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ അശോകൻ കോടതിയിൽ ഹാജാരായി. പട്ടിക ജാതി വിഭാഗത്തിൽനിന്ന‌് കെവിനും കുടുംബവും മതംമാറ്റത്തിലൂടെ ക്രിസ‌്ത്യാനിയായി മാറിയതാണെന്ന സർട്ടിഫിക്കറ്റ‌് ഹാജരാക്കി. കോടതി ഇത‌് അക്കമിട്ട‌് പ്രമാണമായി സ്വീകരിച്ചു. ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്റെ വാദത്തിന‌് ഇതൊടെ കൂടുതൽ വ്യക്തതയായി. കെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ ബൈജിയും കോടതിയിൽ മൊഴി നൽകി.
from Kerala || Deshabhimani Online News http://bit.ly/2M8w7Pc
via IFTTT
No comments:
Post a Comment