കൊച്ചി
സുരേഷ‌് കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിലെ പ്രതികളെ മർദനമേറ്റവർ തിരിച്ചറിഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെ എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. കേസിൽ റിമാൻഡിൽ കഴിയുന്ന ആറു പേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാണ‌് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിന‌് ഹാജരാക്കിയത‌്.
പ്രതികളെയെല്ലാം മർദനമേറ്റ യാത്രികർ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തിൽ അജയ്‌ഘോഷിനായിരുന്നു തിരിച്ചറിയൽ പരേഡ്. പിന്നീട് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർ തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു.പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29), കൊല്ലം സ്വദേശി ഗിരിലാൽ (37), പോണ്ടിച്ചേരി സ്വദേശി കുമാർ (55), തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂർ സ്വദേശി ജിതിൻ (25), തമിഴ്‌നാട് സ്വദേശി അൻവർ (38), ഹരിപ്പാട് സ്വദേശി രാജേഷ് (26) എന്നിവരെയാണ് മർദനമേറ്റവർ തിരിച്ചറിഞ്ഞത്.
ഏപ്രിൽ 21-ന് സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം-–-ബംഗളൂരു ബസിലാണ് യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടർന്ന് ഏഴുപേരെ മരട് പൊലീസ് അറസ്റ്റ് ചെയ‌്തു.
കേസിൽ പ്രതികൾക്ക് വെള്ളിയാഴ്ച സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. തുടർന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്നു മനസ്സിലാക്കിയ മജിസ്‌ട്രേട്ട‌് അതിനുശേഷം മാത്രം ജാമ്യം അനുവദിച്ചാൽ മതിയെന്ന‌് നിർദേശിച്ചു. എന്നാൽ, അപ്പോഴേക്കും കേസിലെ മൂന്നാംപ്രതി തൃശൂർ സ്വദേശി ജിതിൻ ജാമ്യത്തുക കെട്ടിവച്ച് ജയിലിനു പുറത്തിറങ്ങിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2WeUG0J
via IFTTT
No comments:
Post a Comment