കോതമംഗലം
മയക്കുമരുന്ന്–--മണ്ണ് മാഫിയാസംഘം എസ്എഫ്ഐ നേതാവിനെ ആക്രമിച്ചു. എസ‌്എഫ‌്ഐ മുളവൂർ ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ മുളവൂർ ഓലിയിൽ അഖിൽ പ്രകാശിനെയാണ‌് (22) ഞായറാഴ‌്ച രാത്രി വീട്ടിലേക്ക‌് പോകുമ്പോൾ ക്രിമിനൽ സംഘം കാറിടിച്ചുവീഴ്ത്തി കമ്പിവടികൊണ്ട‌് മർദിച്ചത‌്. അടിയേറ്റ് വലതുകാൽ ഒടിഞ്ഞു. സാരമായി പരിക്കേറ്റ അഖിലിനെ വിദഗ്ധചികിത്സയ‌്ക്ക‌് എറണാകുളം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഊന്നുകൽ ഉപ്പുകുളം സ്വദേശി സനൽ രാജൻ, മുണ്ടക്കപ്പടി സ്വദേശി ആണ്ടവൻ എന്നു വിളിക്കുന്ന ബിബിൻ, വലിയപാറ സ്വദേശി ആന്റോ ജോണി, നെല്ലിമറ്റം സ്വദേശി ജിതിൻ ജോസ്, ഉപ്പുകുളം സ്വദേശി ജിത്തു എന്നു വിളിക്കുന്ന ആൽബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത‌്. എംഎ കോളേജിനടുത്ത‌് മിൽവോക്കി അക്കാദമിക്കു സമീപമായിരുന്നു ആക്രമണം. എസ‌്എഫ‌്ഐ നേതാവായ അഖിൽ രവിയുടെ ബൈക്കിനു പിന്നിൽ വീട്ടിലേക്ക‌് പോവുകയായിരുന്നു അഖിൽ പ്രകാശ‌്.
മൂന്നു കാറുകളിലായാണ‌് സംഘം എത്തിയത‌്. സിഫ‌്റ്റ‌് കാറിൽ വന്നവരാണ‌് ഇടിച്ചുവീഴ‌്ത്തിയത‌്.
ദിവസങ്ങളായി തങ്കളം ബൈപാസ‌് പ്രദേശത്ത‌് മയക്കുമരുന്ന്–-മണ്ണു മാഫിയ അംഗങ്ങൾ നിരന്തരം പ്രശ്നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രണമത്തിനു പിന്നിൽ.
from Kerala || Deshabhimani Online News http://bit.ly/2LYYzD9
via IFTTT
No comments:
Post a Comment