വികസന പങ്കാളിയാകാൻ സംരംഭകർ കേരളത്തിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

വികസന പങ്കാളിയാകാൻ സംരംഭകർ കേരളത്തിലേക്ക‌്

തിരുവനന്തപുരം> നെതർലൻഡ‌്സിലെയും സ്വിറ്റ‌്സർലൻഡിലെയും സംരംഭകർ കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി വിവിധ കമ്പനികളുടെ  പ്രതിനിധികൾ കേരളത്തിലെത്തും. നെതർലൻഡ‌്സിലെ  വ്യവസായികളുടെയും തൊഴിൽദായകരുടെയും കോൺഫെഡറേഷനായ വിഎൻഒ–-എൻസിഡബ്ല്യു സംഘടിപ്പിച്ച യോഗത്തിൽ വ്യവസായ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു.

കേരളത്തിലെ വ്യവസായ പാർക്കുകളിൽ നിക്ഷേപിക്കുന്നതിന് സ്വിറ്റ‌്സർലൻഡ‌് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കാൻ ചില എൻജിനിയറിങ് കമ്പനികൾ താൽപ്പര്യപ്പെടുന്നുണ്ട്.ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്വിസ് സിഇഒമാരുടെ  സംഘം കേരളം സന്ദർശിക്കും.കേരളത്തിലേതുപോലെ സ്വിറ്റ്സർലൻഡിലും എംഎസ്എംഇകളാണ് (മീഡിയം സ്മാൾ ആൻഡ‌് മൈക്രോ എന്റർപ്രൈസസ്) വ്യവസായ വളർച്ചയുടെ ചാലകശക്തി.
 
അതുകൊണ്ട‌് വലിയ സാധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്താനായി സൂറിക്കിലും ബേണിലും നടക്കുന്ന ഇൻവെസ്റ്റ്മെന്റ‌് ഷോകളിൽ കേരളത്തിന്റെ സാധ്യതകൾ അവതരിപ്പിക്കും.  പാരീസിലുള്ള  പ്രവാസികൾ  പുനർനിർമാണത്തിന് സഹായിക്കാമെന്ന‌് ഉറപ്പ‌് നൽകിയിട്ടുണ്ട‌്. കേരളത്തിൽ നിക്ഷേപം നടത്താൻ തൽപ്പരരായവർക്ക് ഇന്ത്യൻ എംബസി വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും. 

ഇന്തോ–- ഡച്ച‌് ബന്ധം കൊച്ചിയിൽ പ്രദർശനം


ഇന്തോ-–-ഡച്ച് ബന്ധങ്ങളെ സംബന്ധിക്കുന്ന പ്രദർശനം കൊച്ചിയിൽ ഈവർഷം സംഘടിപ്പിക്കും.  ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പതിപ്പ് വീണ്ടും അച്ചടിക്കുന്നതിനുവേണ്ട നടപടി  കേരള സർവകലാശാലയുമായി ചേർന്ന് കൈക്കൊള്ളും.
 ‌
കേരളത്തിന്റെ ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നതിനായി കേരളവും നെതർലൻഡ‌്സും തമ്മിൽ ധാരണാപത്രം ഒപ്പിടും. ഫോർട്ട് കൊച്ചിയിലെ മ്യൂസിയങ്ങൾ ആധുനികവൽക്കരിക്കാനും പൈതൃകം സംരക്ഷിക്കാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും സംസ്ഥാന പുരാവസ്തു -ടൂറിസം വകുപ്പുകളുടെയും മുസിരിസ് പൈതൃക പദ്ധതിയുടെയും സംയുക്തയോഗം  ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2WhCDam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages