തെരഞ്ഞെടുപ്പ‌് ഫലം ബിജെപിയെ താഴെ ഇറക്കുന്നതാകും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

തെരഞ്ഞെടുപ്പ‌് ഫലം ബിജെപിയെ താഴെ ഇറക്കുന്നതാകും: മുഖ്യമന്ത്രി


ലോക‌്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കുന്നതായിരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
മതനിരപേക്ഷതയെയും ഫെഡറൽ സംവിധാനത്തെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടോടെയുള്ള സർക്കാരായിരിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരികയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ സന്ദർശിക്കാനെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുമായി ദേശീയരാഷ‌്ട്രീയം ചർച്ച ചെയ‌്തിരുന്നു. മതനിരപേക്ഷതയ‌്ക്കും ഫെഡറലിസത്തിനും വലിയ പോറലുണ്ടാക്കിയ അഞ്ച‌് വർഷമാണ‌് കടന്നുപോയത‌്. അതുകൊണ്ടുതന്നെ ഇതു സംരക്ഷിക്കുന്നതിനായി വലിയതോതിലുള്ള ഐക്യനിരയുണ്ടാകണമെന്നുള്ള സന്ദേശമാണ‌് ചർച്ചയിലുണ്ടായത‌്. കേന്ദ്രത്തിൽ പുതിയൊരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ കൊണ്ട‌ുവരാൻ പ്രാദേശിക കക്ഷികൾക്ക‌് മുഖ്യപങ്ക‌് വഹിക്കാനാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കേരള വികസനത്തിനായുള്ള  തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ‌് മികച്ച വിജയം നേടും
ലോക‌്സഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫ‌് മികച്ച വിജയം നേടും. 2004 ആവർത്തിക്കും. പലയിടത്തും ബിജെപി  വോട്ട‌് മറിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട‌്. എന്നാൽ‌, ഇതിനെയെല്ലാം അതിജീവിച്ച‌് എൽഡിഎഫ‌് വിജയം നേടും. തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുക. തീവ്രവാദം സമൂഹത്തിന് അങ്ങേയറ്റം ആപൽക്കരമാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തു മുന്നോട്ടുപോകും.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രവർത്തിക്കാനുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം: ശക്തമായ നടപടിയുണ്ടാകും
പാലാരിവട്ടം മേൽപ്പാലം തകർച്ച കെടുകാര്യസ്ഥതയുടെ മൂർത്തീഭാവമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല പാലമെന്നാണ‌് എല്ലാവരും കരുതിയത‌്. എന്നാൽ, ഇപ്പോൾ പാടില്ലാത്തതാണ‌് നടന്നത‌്. ഇതിൽ ഗൗരവകരമായ അന്വേഷണം നടക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VTvNHT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages