ശ്രീലങ്ക സ‌്ഫോടനം: സംസ്ഥാനത്ത്‌ 40 പേർ നിരീക്ഷണത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ശ്രീലങ്ക സ‌്ഫോടനം: സംസ്ഥാനത്ത്‌ 40 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം
ശ്രീലങ്കയിലെ സ‌്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ 40 പേർ പൊലീസ‌് നിരീക്ഷണത്തിൽ. ചോദ്യംചെയ്യാനായി ഇവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ഇന്റലിജൻസ‌് മേധാവി സംസ്ഥാന പൊലീസ‌് മേധാവിക്ക‌് കൈമാറി. മതപ്രബോധനത്തിനെന്ന‌ പേരിൽ പ്രവർത്തിക്കുന്ന തൗഹീദ‌് ജമാഅത്ത‌് എന്ന സംഘടനയിൽപ്പെട്ട ഇവരിൽ തമിഴ‌്നാട‌് സ്വദേശികളാണ‌് കൂടുതലും. സംഘത്തിലെ മലയാളികളും തമിഴ‌്നാട‌് കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്നവരാണ‌്.

തിരുവനന്തപുരം മുതൽ കാസർകോട‌് വരെയുള്ളവർ സംഘത്തിലുണ്ട‌്. കൂടുതലും യുവാക്കളും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ‌്. ഇവരുടെ സംഘടന, ഓഫീസ‌്, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിവരം ഇന്റലിജൻസ‌് ശേഖരിച്ചിട്ടുണ്ട‌്. എന്നാൽ, ചോദ്യംചെയ്യാൻ നിയമപ്രകാരം ഇന്റലിജൻസിന‌് പരിമിതിയുണ്ട‌്. അതിനാലാണ‌് ലോക്കൽ പൊലീസ‌് ചോദ്യംചെയ്യുന്നത‌്. അടുത്ത ദിവസം 40 പേരെയും വളിച്ചുവരുത്തി അതത‌് സ‌്റ്റേഷൻഹൗസ‌് ഓഫീസർമാർ വിവരങ്ങൾ ശേഖരിക്കും. തീവ്രവാദബന്ധം കണ്ടെത്തിയാൽ വിവരം എൻഐഎക്ക‌് കൈമാറും.

കഴിഞ്ഞ ഈസ‌്റ്റർ ദിനത്തിൽ ശ്രീലങ്കൻ ചർച്ചുകളിലും ഹോട്ടലുകളിലും നടന്ന സ‌്ഫോടനത്തിൽ 235 പേർ കൊല്ലപ്പെട്ടിരുന്നു‌. ചാവേറായ ഷഹ‌്റാൻ ഹാഷിമിന‌് കേരളവുമായി ബന്ധമുള്ളതായി എൻഐഎക്ക‌് വിവരം ലഭിച്ചിരുന്നു. എൻഐഎയും കേന്ദ്ര–-സംസ്ഥാന ഇന്റലിജൻസും അന്വേഷണം നടത്തി പാലക്കാട‌് സ്വദേശി റിയാസ‌് അബൂബക്കറിനെ അറസ്റ്റ‌്ചെയ‌്തു. തുടർന്ന‌്, സംസ്ഥാന ഇന്റലിജൻസ‌് വിശദമായി നടത്തിയ അന്വേഷണത്തിലാണ‌് 40 പേരുടെ പട്ടിക തയ്യാറാക്കിയത‌്. അതേസമയം നിലവിൽ ഇവരാരുടെയും പേരിൽ കേരളത്തിൽ കേസില്ല. എങ്കിലും  വിശദമായി ചോദ്യംചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയെ ചോദ്യം ചെയ്യും
ശ്രീലങ്കൻ സ‌്ഫോടനങ്ങളുടെ പശ‌്ചാത്തലത്തിൽ ഐഎസ‌് ബന്ധമുള്ള കൊല്ലം ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ‌് ഫൈസലിനെ (അബു മർവാൻ അൽ ഹിന്ദി–-29) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യും. ഖത്തറിലായിരുന്ന മുഹമ്മദ‌് ചോദ്യം ചെയ്യലിന‌് സമ്മതിച്ചതായി എൻഐഐ വ്യക്തമാക്കി. ഇയാൾ കുടുംബാംഗങ്ങൾക്കൊപ്പം ചൊവ്വാഴ‌്ച വൈകിട്ട‌് നാട്ടിലെത്തിയതായാണ‌് സൂചന.

കാസർകോട‌ുനിന്നും ഐഎസിലേക്ക‌് മലയാളികളെ റിക്രൂട്ട‌് ചെയ‌്ത കേസിലെ പ്രതിയാണ‌് മുഹമ്മദ‌് ഫൈസൽ. ചോദ്യം ചെയ്യലിന‌് ഹാജരാകണമെന്നാവശ്യപ്പെട്ട‌് എൻഐഎ നോട്ടീസ‌് നൽകിയിരുന്നു. നേരത്തെ അറസ‌്റ്റിലായ പാലക്കാട‌് സ്വദേശി റിയാസ‌് അബൂബക്കറിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ‌് മുഹമ്മദിന‌് നോട്ടീസ‌് നൽകിയത‌്. കേസിൽ കാസർകോട‌് സ്വദേശികളായ രണ്ട‌ുപേരെ ചോദ്യം ചെയ‌്തെങ്കിലും അറസ‌്റ്റ‌് രേഖപ്പെടുത്തിയിട്ടില്ല. മുഹമ്മ‌ദ‌് ഫൈസലിനെ കൂടാതെ കാസർകോട‌് സ്വദേശികളായ രണ്ട‌ുപേർക്കെതിരെകൂടി എൻഐഎ കേസെടുത്തിരുന്നു. ഇവരെ കസ‌്റ്റഡിയിലെടുക്കാൻ പരിശോധന തുടരുകയാണ‌്.

എൻഐഎ കസ‌്റ്റഡിയിൽ ലഭിച്ച റിയാസ‌ിനെ മിലിട്ടറി ഇന്റലിജന്റ‌്സ‌്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവയും ചോദ്യം ചെയ്യും. കേരളത്തിൽ ഐഎസിനായി മനുഷ്യ ബോംബാക്രമണം നടത്താൻ താൻ ആഗ്രഹിച്ചിരുന്നതായി എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ‌് കേന്ദ്ര അന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2LtFRU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages