തെച്ചിക്കോട്ടുകാവ‌് രാമചന്ദ്രന്‌ വിലക്ക‌് ; ആദ്യം ആവശ്യപ്പെട്ടത‌് ബിജെപി നേതാവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

തെച്ചിക്കോട്ടുകാവ‌് രാമചന്ദ്രന്‌ വിലക്ക‌് ; ആദ്യം ആവശ്യപ്പെട്ടത‌് ബിജെപി നേതാവ‌്


തൃശൂർ
തെച്ചിക്കോട്ടുകാവ‌് രാമചന്ദ്രനെ എഴുന്നുള്ളിപ്പിൽ വിലക്കണമെന്ന‌്  ആദ്യം ആവശ്യപ്പെട്ടത‌് ബിജെപി  നേതാവ‌്.  ഇടുക്കി സ്വദേശി ജയചന്ദ്രൻ ഇക്കാര്യമുന്നയിച്ച‌് ഹൈക്കോടതിയിൽ ഹർജിയും നൽകി. ആനയെ വിലക്കാനാവശ്യപ്പെട്ട ബിജെപി നേതാക്കൾ തന്നെ വിലക്ക‌് നീക്കണമെന്നാവശ്യപ്പെട്ട‌് വർഗീയ വിഷം പുലർത്തുന്ന സമരങ്ങളും നടത്തി.  ശബരിമലയിൽ സ‌്ത്രീ പ്രവേശം ആവശ്യപ്പെട്ട‌് ഹർജി നൽകിയതും  ബിജെപിക്കാരാണ‌്. അതേ ബിജെപിക്കാരാണ‌് സുപ്രീംകോടതിവിധിയുടെ പേരിൽ കേരളത്തിൽ കലാപം നടത്തിയത‌്. ഇതിനു സമാനമാണ‌് തൃശൂർ പൂരത്തെ ഉപയോഗിച്ചും നടത്താൻ ശ്രമിച്ചത‌്.

ആന പരിപാലന ചട്ടപ്രകാരമുള്ള  മോണിറ്ററിങ് കമ്മിറ്റി  അംഗമായ  ബിജെപി, വിഎച്ച‌്പി നേതാവ‌് ജയചന്ദ്രനാണ‌് തെച്ചിക്കോട്ടുകാവ‌് രാമചന്ദ്രനെ എഴുന്നള്ളിപ്പിൽ വിലക്കണമെന്ന‌് യോഗത്തിൽ ആവശ്യപ്പെട്ടത‌്. കലക്ടർ ടി വി അനുപമ അധ്യക്ഷയായി ചേർന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ   രേഖാമൂലം ഇയാൾ ഇക്കാര്യം അറിയിച്ചിരുന്നു. ആനയുടെ വിലക്ക‌് നീക്കണമെന്നാവശ്യപ്പെട്ട‌്  തെച്ചിക്കോട്ടുകാവ‌് ദേവസ്വം  നൽകിയ ഹർജിക്കെതിരെയും  ഹൈക്കോടതിയിൽ കക്ഷിചേർന്നു.
എന്നാൽ  ആനയെ എഴുന്നള്ളിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബിജെപി–- ആർഎ‌സ‌്എസ‌് സംഘം സമരം നടത്തിയിരുന്നു. പി സി ജോർജ‌് എംഎൽഎ ഉൾപ്പെടെ തൃശൂരിലെത്തി ധർണ നടത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2EcnrRM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages