പ്രതികൾക്കുമേൽ കുരുക്കു മുറുക്കി സിസി ടിവി ദൃശ്യങ്ങൾ; - ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

പ്രതികൾക്കുമേൽ കുരുക്കു മുറുക്കി സിസി ടിവി ദൃശ്യങ്ങൾ; - ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു


കോട്ടയം
കെവിൻ പി ജോസഫ‌് കൊലപാതക കേസിൽ പ്രതികൾക്കുമേലുള്ള കുരുക്ക‌് മുറുക്കി പ്രതികൾ കോട്ടയത്തെത്തിയതിന്റെ തെളിവായി സിസി ടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. സംഭവം നടന്ന 27 ന‌് പുലർച്ചെ വിവിധ സ്ഥലങ്ങളിലായി മൂന്നു കാറുകളിൽ സംഘം എത്തിയതിന്റെ തെളിവുകളാണ‌് കോട്ടയം പൊലീസ‌് പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ ഹാജരാക്കിയത‌്. കോടതി മുറിയിലെ ലൈറ്റുകൾ ഓഫാക്കി വലിയ പ്രൊജക്ടർ ഉപയോഗിച്ചായിരുന്നു ദൃശ്യങ്ങൾ കാണിച്ചത‌്.

  പ്രതികളുടെ ഐ 20, വാഗൺ ആർ കാറുകളുടെ ദൃശ്യങ്ങൾ കോട്ടയം കോടിമതയിൽ സ‌്പീഡ‌് വയലേഷൻ ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട‌്. 27 ന‌് പുലർച്ചെ 12.29 ന‌് ആണ‌് അമിതവേഗതയിൽ സഞ്ചരിച്ച വാഹനങ്ങൾ ക്യാമറയിൽ കുടുങ്ങിയത‌്. സംഘം കൃത്യം നടത്താൻ കോട്ടയത്തേക്ക‌് വരുന്നതാണ‌് ദൃശ്യത്തിലുള്ളത‌്.

വാഹനങ്ങൾ അമിതവേഗത്തിലായിരുന്നു. പിന്നീട‌് പുലർച്ചെ 2.44 ന‌് തിരുവനന്തപുരം ഭാഗത്തേക്ക‌് പോകുന്നതും കാണാം. കാറിന്റെ നമ്പർ പ്ലേറ്റ‌് മറച്ചിരിക്കുന്നതും  വ്യക്തം. ദൃശ്യങ്ങൾ സ്ഥിരീകരിക്കാൻ കാക്കനാട‌് ഓട്ടോമേറ്റഡ‌് ട്രാഫിക‌് കൺട്രോൾ യൂണിറ്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ നജീബ‌് കോടതിയിലെത്തി മൊഴി നൽകി.  പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി എസ‌് അജയൻ ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2WJ2lSd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages