അധ്യാപകരുടെ ആൾമാറാട്ടം അറസ്റ്റ് ഉടൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

അധ്യാപകരുടെ ആൾമാറാട്ടം അറസ്റ്റ് ഉടൻ


പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അറസ്റ്റ് ഉണ്ടാവുമെന്നും റൂറല്‍ എസ്‌പി യു അബ്ദുള്‍ കരീം പറഞ്ഞു.  തിരുവനന്തപുരത്ത്  ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള  ഉത്തരക്കടലാസ‌് പൊലീസ്  കസ്റ്റഡിയിൽ വാങ്ങും.

കേസില്‍ സുപ്രധാനതെളിവാണ് ഇത‌്. ഉത്തരക്കടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനുപിന്നാലെ  പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യും. പരീക്ഷയെഴുതിയ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍ എന്നിവർ  ഒളിവിലാണ്. അതേസമയം പ്രതികളായ  അധ്യാപകര്‍ അറസ്റ്റിനു മുമ്പ‌് കോടതിയിൽനിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ഒരുക്കത്തിലാണ‌്.

ഇതിനു മുമ്പുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ്  നീക്കം. അതിനിടെ പരീക്ഷ ആൾമാറാട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി  മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ  അഡ്വ. എം അശോകന്‍ മുഖേനയാണ‌് ജാമ്യാപേക്ഷ നല്‍കിയത്. 
കംപ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിലെ നാല് ഉത്തരങ്ങൾ അധ്യാപകനായ നിഷാദ് തിരുത്തിയതിനെ തുടർന്ന് തടഞ്ഞുവച്ച  അഖിലയുടെ പരീക്ഷാ ഫലം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. എൻഎസ്എസ് വളന്റിയർകൂടിയായ വിദ്യാർഥി എല്ലാവിഷയങ്ങൾക്കും എപ്ലസ‌് നേടി.

ആൾമാറാട്ടത്തെ തുടർന്ന് ഫലം തടഞ്ഞുവച്ച മറ്റ് രണ്ടു വിദ്യാർഥികൾ  പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു.  ഇംഗ്ലീഷ് പരീക്ഷയാണ് വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JoTdiK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages