ചൂർണ്ണിക്കര നിലംനികത്തൽ ; വിജിലൻസ‌് കേസ‌് രജിസ‌്റ്റർ ചെയ്യാൻ ഉത്തരവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ചൂർണ്ണിക്കര നിലംനികത്തൽ ; വിജിലൻസ‌് കേസ‌് രജിസ‌്റ്റർ ചെയ്യാൻ ഉത്തരവ‌്


സ്വന്തം ലേഖകൻ
ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച‌് നിലം നികത്തിയതിനെ കുറിച്ച‌് കേസ‌് രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷണം നടത്താൻ വിജിലൻസ‌് ഡയറക്ടർ ഉത്തരവിട്ടു. വ്യാപക ക്രമക്കേട‌് നടന്നുവെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് തീരുമാനം. വ്യാജരേഖയുടെ മറവിൽ ചൂർണ്ണിക്കര മോഡലിൽ വ്യാപകമായി നിലവും തണ്ണീർത്തടങ്ങളും നികത്തിയിട്ടുണ്ടോയെന്ന‌് സംസ്ഥാന അടിസ്ഥാനത്തിൽ വിജിലൻസ‌്പരിശോധന നടത്താനും തീരുമാനമായി. വിജിലൻസ‌് പ്രത്യേക സെൽ എസ‌്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും സംസ്ഥാന വ്യാപക പരിശോധന. ചൂർണ്ണിക്കര നിലംനികത്തൽ കേസിൽ റവന്യു ഉദ്യോഗസ്ഥർക്ക‌ുകൂടി പങ്കുള്ളതായി കണ്ടതിനെതുടർന്നാണ‌് വിജിലൻസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷിക്കുന്നത‌്. വ്യാജ റവന്യൂ രേഖകൾ ചമച്ച‌് വ്യാപക ക്രമക്കേട‌് നടത്തിയതായാണ‌് വിജിലൻസ‌് എറണാകുളം എസ‌്പി കാർത്തിക‌് നൽകിയ പ്രാഥമിക റിപ്പോർട്ട‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് പ്രത്യേകം കേസ‌് രജിസ‌്റ്റർ ചെയ്യാൻ വിജിലൻസ‌് ഡയറക്ടർ ഉത്തരവിട്ടത‌്.

വിജിലൻസ‌് ഐജി എച്ച‌് വെങ്കിടേഷിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. എറണാകുളം എസ‌്പി കാർത്തിക‌് അന്വേഷണത്തിന‌് നേതൃത്വം നൽകും.
ക്രൈംബ്രാഞ്ച‌് പിടിച്ചെടുത്ത രേഖകൾ ഉൾപ്പെടെയുള്ള തെളിവ‌് വിജിലൻസ‌ിന‌് കൈമാറും. പ്രത്യേകസെൽ എസ‌്പിയുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ പരിശോധന നടത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2JDEgIO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages