കേരള കോൺഗ്രസ‌് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് കോടതി തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

കേരള കോൺഗ്രസ‌് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് കോടതി തടഞ്ഞു


തിരുവനന്തപുരം
കേരള കോൺഗ്രസ‌് എമ്മിലെ ചെയർമാൻ തെരഞ്ഞെടുപ്പ് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി തടഞ്ഞു. പാർടി ഭരണഘടനയക്ക് വിരുദ്ധമായി ചെയർമാനെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ‌് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ഉത്തരവ‌്. പാർടി കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി മനോജ് നൽകിയ ഹർജിയിലാണിത‌്.

വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌്, ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ബുധനാഴ‌്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത്  കെ എം മാണി അനുസ്മരണ യോഗത്തിനുശേഷം രഹസ്യമായി ജോസഫിനെ ചെയർമാനായി തെരഞ്ഞെടുക്കാനുള്ള നീക്കം നടക്കുന്നതായി ഹർജിയിൽ പറഞ്ഞു. ഇതിനായി ജോയ് എബ്രഹാം ഒരുസർക്കുലർ ഇറക്കി. മേയ് ഒമ്പത‌് എന്ന‌് തീയതിയിട്ട സർക്കുലർ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. ഇതുകൂടാതെ തെരഞ്ഞെടുപ്പ്  നടത്തുന്നതിനെ സംബന്ധിച്ചുള്ള കടലാസുകളിൽ ചിലരെക്കൊണ്ട്  രഹസ്യമായി ഒപ്പിടീച്ച് വാങ്ങി. ബൈലോ പ്രകാരം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകി, ഇവരുടെ യോഗം വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിന് വിരുദ്ധമായി അനുസ്മരണ യോഗത്തിനുശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ‌് നടക്കുന്നതെന്നായിരുന്നു പരാതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നിയമാവലി പ്രകാരമല്ലാതെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന്  ഉത്തരവിടുകയായിരുന്നു. 
 



from Kerala || Deshabhimani ​Online ​News http://bit.ly/2w1U6oI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages