കാക്കിക്കുള്ളിൽ അഭിമാനങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

കാക്കിക്കുള്ളിൽ അഭിമാനങ്ങൾ


തൃശൂർ
ആദിവാസി സമൂഹത്തിൽപ്പെട്ട 74 പേർ കേരള പൊലീസ് സേനയുടെ ഭാഗമായി.  പ്രത്യേക നിയമനംവഴി തെരഞ്ഞെടുത്ത കോൺസ്റ്റബിൾമാർ  രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിൽനിന്നുള്ള അഭ്യസ്തവിദ്യരായ 24 പെൺകുട്ടികൾക്കും, 50 ആൺകുട്ടികൾക്കുമാണ്  നിയമനം ലഭിച്ചത്. പാസിങ് ഔട്ട് പരേഡിൽ പൊലീസ് മേധാവി ലോക‌്‌നാഥ് ബെഹ്റ സല്യൂട്ട് സ്വീകരിച്ചു.

പരിശീലനം വിജയകരമായി പൂർത്തീകരിച്ച മുഴുവൻ സേനാംഗങ്ങൾക്കും ഒരാഴ്ചയ്ക്കകം അവരവരുടെ നാട്ടിലുള്ള പൊലീസ് സ്റ്റേഷനുകളിൽ ചുമതല  നൽകുമെന്നും ബെഹ്റ പറഞ്ഞു. മുഖ്യാതിഥി പരേഡ് പരിശോധിച്ചശേഷം, സേനാംഗങ്ങൾ സത്യപ്രതിജ്ഞയെടുത്തു. തുടർന്ന് 74 സേനാംഗങ്ങളും മാർച്ച് ചെയ്ത് മുന്നേറി.  74 പേരിൽ രണ്ടുപേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. രണ്ടുപേർ ബിരുദവും ബിഎഡുമുള്ളവരാണ്. ഏഴുപേർ ബിരുദധാരികളും ഒരാൾ ഡിപ്ലോമ ജേതാവുമാണ്. 30പേർ പ്ലസ്ടു യോഗ്യതയുള്ളവരും 31പേർ എസ്എസ്എൽസി യോഗ്യതയുള്ളവരുമാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2JDEyPU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages