മലമ്പുഴ കാണാനെത്തുന്നവർക്ക് ജൂൺ മൂന്നുമുതൽ ഇൻഷുറൻസ് സംരക്ഷണം. ഗാർഡനകത്ത് ടിക്കറ്റെടുത്ത് പ്രവേശിക്കുന്ന മുഴുവൻ സഞ്ചാരികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. മൂന്നിന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. പ്രവേശന ഫീസ് 25 രൂപയിൽ നിന്ന് 30 ആക്കി ആഗസ‌്തിൽ ഉയർത്തിയിരുന്നു. അധിക സംഖ്യയിൽ നിന്നാണ് ഇൻഷുറൻസ് തുക കണ്ടെത്തുക. ഗാർഡനകത്തുണ്ടാവുന്ന അപകടങ്ങൾക്കാണ് പരിരക്ഷ. നിയമവിധേയമല്ലാതെ അതിക്രമിച്ച് കയറിയും നിരോധിത മേഖലയിൽ പ്രവേശിച്ചും അപകടത്തിൽപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കില്ലെന്നു മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ എസ് എസ് പത്മകുമാർ അറിയിച്ചു.
ഗാർഡനിൽ സ്ഥാപിച്ച രണ്ട് ജനറേറ്ററും തിങ്കളാഴ‌്ച വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
from Kerala || Deshabhimani Online News http://bit.ly/2YYNN1h
via IFTTT
No comments:
Post a Comment