രാജ്‌മോഹൻ ഉണ്ണിത്താൻ സ‌്ത്രീയെ അപമാനിച്ച കേസ് : കൂടുതല്‍ പേരുടെ മൊഴിയെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

രാജ്‌മോഹൻ ഉണ്ണിത്താൻ സ‌്ത്രീയെ അപമാനിച്ച കേസ് : കൂടുതല്‍ പേരുടെ മൊഴിയെടുക്കും


സ്വന്തം ലേഖകന്‍
രാജ്‌മോഹൻ ഉണ്ണിത്താൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ  കൂടുതൽ പേരുടെ മൊഴിയെടുക്കും. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ഉണ്ണിത്താന്റെ സഹായിയുമായ പൃഥ്വിരാജിന്റെ ഭാര്യ  നൽകിയ പരാതിയിൽ കുണ്ടറ പൊലീസാണ്  കേസ‌് അന്വേഷിക്കുന്നത്. ഉണ്ണിത്താനുവേണ്ടി സഹായികൾ  മൂന്നു ഫോൺ നമ്പരിൽനിന്ന് പൃഥ്വിരാജിന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

ഫോൺ നമ്പറും റെക്കോഡ് ചെയ്ത സംഭാഷണവും പരാതിക്കാരി പൊലീസിനു കൈമാറിയിരുന്നു. എഫ്‌ഐആർ കൊല്ലം ജുഡീഷ്യൽ  ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട‌് ഒന്നിനു കൈമാറി.

രാജ്‌മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് ചെലവിനായി വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ്  ഭർത്താവിനെതിരെ സാമ്പത്തികാരോപണം  ഉന്നയിച്ചതെന്ന് പൃഥിരാജിന്റെ ഭാര്യ പൊലീസിൽ മൊഴി നൽകി.

കടം നൽകിയ പണം തിരികെചോദിച്ച് ഭർത്താവ്  പലതവണ വിളിച്ചെങ്കിലും ഉണ്ണിത്താൻ ഫോൺ എടുത്തില്ല. അതിനു ശേഷം തന്റെ ഫോണിൽനിന്ന്  വിളിച്ചു.  ഫോൺ നമ്പർ അദ്ദേഹം സഹായികൾക്ക്  കൈമാറി. മൂന്നു നമ്പരിൽനിന്ന് പല തവണ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിൽ ഒരാൾ  ഉണ്ണിത്താന്റെ അയൽവാസിയാണെന്ന് വ്യക്തമായിട്ടുണ്ട്.  തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് എട്ടുലക്ഷം രൂപ  തട്ടിയെടുത്തെന്ന് പൃഥിരാജിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട‌് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.  പരാതി മേൽപ്പറമ്പ് പൊലീസിന് കൈമാറിയെങ്കിലും  ഉണ്ണിത്താൻ മൊഴിനൽകാൻ തയ്യാറായില്ല.

ഇതേത്തുടർന്ന് ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് ചെലവിനായി വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ‌് കൊല്ലം റൂറൽ എസ‌്പിക്ക് പരാതി നൽകി. എട്ടു ലക്ഷം രൂപ മോഷ്ടിച്ചതായി മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് പൃഥിരാജ് പരാതിയിൽ ആവശ്യപ്പെട്ടു. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും  പരാതി നൽകിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2YWETRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages