കണ്ണൂർ
കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം. കാസർകോട‌് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 48 –-ാം നമ്പർ ബൂത്തിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69,70 ബൂത്തുകളിലും പിലാത്തറ 19ാംനമ്പർ ബൂത്തിലുമാണ‌് റീ പോളിങ് നടന്നത‌്.
കണ്ണൂർ ലോക‌്സഭാ മണ്ഡലത്തിൽ തളിപ്പറമ്പ‌് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പാമ്പുരുത്തി 166ാം ബൂത്തിലും ധർമടം നിയമസഭാമണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിലും റീ പോളിങ് നടന്നു. കൂളിയാട‌് 48 –-ാം നമ്പർ ബൂത്തിൽ 84.14 ശതമാനമാണ‌് പോളിങ്. ഏപ്രിൽ 23ന‌് നടന്ന വോട്ടെടുപ്പിൽ 88.9 ശതമാനമായിരുന്നു പോളിങ്.
ചെറിയ തർക്കങ്ങൾ ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ‌് സമാധാനപരമായിരുന്നു. ലീഗിന‌് സ്വാധീനമുള്ള പുതിയങ്ങാടി, ജമാഅത്തെ ഹയർസെക്കൻഡറി സ‌്കൂളിൽ ലീഗ‌് പ്രവർത്തകർ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും എൽഡിഎഫ‌് നേതാക്കളും പൊലീസും ഇടപെട്ടതിനാൽ പ്രശ‌്നങ്ങളുണ്ടായില്ല. വനിതാ പൊലീസുകാർ തിരിച്ചറിയൽ കാർഡ‌് പരിശോധിച്ചാണ‌് സ‌്ത്രീ വോട്ടർമാരെ ബൂത്തിലേക്ക‌് കയറ്റിവിട്ടത‌്. ഓരോ ബൂത്തിലും പരിസരത്തും ഡിവൈഎസ‌്പിമാരുടെ നേതൃത്വത്തിൽ സിഐ, എസ‌്ഐ എന്നിവരടക്കം നൂറ‌് പൊലീസുകാരെ ക്രമസമാധാന ചുമതലയ്‌ക്ക‌് നിയോഗിച്ചിരുന്നു.
ഇവിഎം, തപാൽ വോട്ടുകൾ ഒരേസമയം എണ്ണിത്തുടങ്ങണം
ന്യൂഡൽഹി
ഇലക‌്ട്രോണിക‌് വോട്ടിങ‌് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നതിനോടൊപ്പംതന്നെ തപാൽ ബാലറ്റുകളും എണ്ണിത്തുടങ്ങണമെന്ന‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർമാർക്ക‌് നിർദേശം നൽകി.
ഇലക‌്ട്രോണിക‌് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തീകരിച്ചശേഷം നിശ്ചിത നടപടിക്രമം പാലിച്ച‌് വിവിപാറ്റ‌് രസീതുകൾ എണ്ണണം.
ഇത്തവണ ഇലക‌്ട്രോണിക‌് സംവിധാനത്തിൽ ലഭിച്ച തപാൽ ബാലറ്റുകൾകൂടി പരിഗണിക്കേണ്ടതിനാൽ തപാൽ വോട്ടുകൾ എണ്ണാൻ കൂടുതൽ സമയം വേണ്ടിവരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച‌് ബൂത്തുകളിലെവീതം വിവിപാറ്റ‌് രസീതുകളും ഇവിഎംവഴി ലഭിച്ച കണക്കും ഒത്തുനോക്കുകയും വേണം.
വിജയിക്ക‌് ലഭിച്ച ഭൂരിപക്ഷം, വോട്ടെണ്ണൽസമയത്ത‌് അസാധുവായി പ്രഖ്യാപിച്ച തപാൽവോട്ടുകളുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ അസാധുവാക്കിയ തപാൽവോട്ടുകൾ വീണ്ടും പരിശോധിച്ചശേഷമേ ഫലം പ്രഖ്യാപിക്കാവൂ. പുനഃപരിശോധനാ നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തണമെന്നും കമീഷൻ നിർദേശിച്ചു.
from Kerala || Deshabhimani Online News http://bit.ly/2VPqeuU
via IFTTT
No comments:
Post a Comment