പിണറായി > സർക്കാർ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം റീ പോളിങ് കേന്ദ്രം സന്ദർശിച്ചത‌് വിവാദമാവുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ‌് കോളേജിലെ നോൺ ടെക്നിക്കൽ അറ്റൻഡർ അനീഷ് കുമാറാണ് ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് കുന്നിരിക്കയിലെ 52, 53 ബൂത്തുകളിൽ കോൺഗ്രസ് നേതാക്കളോടൊപ്പം സന്ദർശിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ, ഏജന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സന്ദർശനം. ഈ പ്രദേശത്തല്ല ഇദ്ദേഹം താമസിക്കുന്നത്. ഓടക്കാട് പ്രദേശത്തെ 63ാം നമ്പർ ബൂത്തിലാണ് ഇയാളുടെ വോട്ട്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ സമൂഹമാധ്യമങ്ങളിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട‌്. ശനിയാഴ്ച കുന്നിരിക്ക, ചമ്പാട് പ്രദേശങ്ങളിൽ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കൂടെ വീട് കയറിയും യുഡിഎഫിന‌് വേണ്ടി അനീഷ് കുമാർ പ്രചാരണം നടത്തിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2HCdGNu
via IFTTT
No comments:
Post a Comment