തിരുവനന്തപുരം > സിപിഐഎമ്മിനോടും ദേശാഭിമാനിയോടുമുള്ള ഒളിയുദ്ധത്തിന‌് ഏറെക്കാലം സാന്റിയാഗോ മാർടിനെ മനോരമ മറയാക്കി. മാർട്ടിനെതിരായ എല്ലാ ആരോപണങ്ങൾക്കും മാപ്പുപറഞ്ഞ മനോരമയ്ക്ക‌് ഇതുമായി ചേർത്ത‌് ദേശാഭിമാനിയെയും സിപിഐ എമ്മിനെയും അപമാനിച്ചതിനും കല്ലുവച്ച നുണകൾ പടച്ചുവിട്ടതിനും ഇനി എന്ത‌് ന്യായീകരണമാണ‌് നൽകാനുണ്ടാവുക എന്നതാണ‌് ചോദ്യം.
2007 ജൂൺ 29ന‌് മനോരമ ആദ്യ പേജിൽ നൽകിയ സൂപ്പർ ലീഡ‌് വാർത്തയോടെയാണ‌് കുപ്രചാരണങ്ങളുടെ തുടക്കം. ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിൽനിന്നും രണ്ട‌് കോടി സ്വീകരിച്ചത‌് അനധികൃതമായാണെന്നും പിന്നിൽ പാർടിയിലെ ഉന്നതരാണെന്നുമായിരുന്നു ആരോപണം. ജൂൺ 30ന‌് മനോരമയുടെ ലീഡ‌് വാർത്തയെ കൂടാതെ എഡിറ്റോറിയൽ പേജ‌് മുഴുവനായും നുണക്കഥകൾക്കായി നീക്കിവച്ചു. രണ്ട‌് മാസത്തോളം ആഘോഷമാക്കിയ കുപ്രചാരണത്തിന‌് തിരിച്ചടിയായിരുന്നു ദേശാഭിമാനി പണം സ്വീകരിച്ചത‌് അനധികൃതമായല്ല എന്ന 2013 ജൂലൈ 5 ലെ ഹൈക്കോടതി വിധി. ജസ്റ്റിസ‌് വികെ മോഹനൻ പുറപ്പെടുവിപ്പിച്ച വിധിയിൽ ദേശാഭിമാനിയെയും ജനറൽ മാനേജർ ഇ പി ജയരാജനെയും കുറ്റവിമുക്തമാക്കി.പരാതി രാഷ്ട്രീയപ്രേരിതമാണെന്നും നിക്ഷേപം സ്വീകരിച്ചതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫണ്ട‌് സമാഹരണത്തിന്റെയും ബിസിനസ‌് വിപുലീകരണത്തിന്റെയും ഭാഗമായാണ‌് നിക്ഷേപമെന്നും ബാങ്ക‌് അക്കൗണ്ട‌് മുഖേനയാണ‌് സുതാര്യമായ പണമിടപാട‌് എന്നുമുള്ള വിജിലൻസിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.
രേഖകൾ പരിശോധിച്ചും സാക്ഷികളെ ചോദ്യംചെയ്തതിനും ശേഷമാണ‌് പണമിടപാട‌് നിയമപരവും സുതാര്യവുമാണെന്ന‌് വിജിലൻസ‌് കണ്ടെത്തിയത‌്. മറ്റ‌് പലരും നിക്ഷേപിച്ചിട്ടുണ്ട‌്. നിക്ഷേപങ്ങൾക്ക‌് പലിശ നൽകിയതായും കണ്ടെത്തി. എന്നാൽ, ഇങ്ങനെയൊരു കോടതിവിധി വന്നതായി മനോരമ അറിഞ്ഞില്ലെന്നു നടിച്ചു. അന്ന‌് വാർത്ത മുക്കിയാണ‌് മനോരമ സ്വന്തം പരാജയം മറച്ചുവച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2VNJtoP
via IFTTT
No comments:
Post a Comment