നായനാർ ദിനത്തിൽ സൗജന്യ ഓട്ടോയാത്രയൊരുക്കി ബാബു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

നായനാർ ദിനത്തിൽ സൗജന്യ ഓട്ടോയാത്രയൊരുക്കി ബാബു

വൈപ്പിൻ > ഇ കെ നായനാരുടെ ചരമവാർഷിക ദിനത്തിൽ രാവിലെ മുതൽ രാത്രിവരെ സ്വന്തം ഓട്ടോറിക്ഷയിൽ കൂലി വാങ്ങാതെ യാത്രക്കാരെ കയറ്റിയിറക്കി ഓട്ടോ ഡ്രൈവർ. ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) വൈപ്പിൻ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ ഞാറക്കൽ സ്റ്റാൻഡിലെ കെ എച്ച് ബാബുവാണ് സൗജന്യ യാത്രയൊരുക്കിയത്. നായനാരുടെ ചരമദിനത്തിൽ വർഷങ്ങളായി ബാബു ഇത് തുടരുകയാണ്.

ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ വീടുകളിലെത്തി മൊമെന്റോയും നൽകി അനുമോദിക്കുകയും ചെയ്തു. ബാബുവിനൊപ്പം വീടുകളിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ ആർ ചന്ദ്രബോസ്, ലോക്കൽ സെക്രട്ടറി കെ എം ദിനേശൻ, എ എ സുരേഷ്ബാബു, സുനിൽ ദത്ത് എന്നിവരും എത്തിയിരുന്നു. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് 25 കസേരയും ബാബു വാങ്ങി നൽകി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2HGMkpk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages