ഉല്‍സവത്തിനിടെ അയ്യപ്പക്ഷേത്രത്തില്‍ വര്‍ഗീയ പ്രസംഗം; ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രനെതിരെ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

ഉല്‍സവത്തിനിടെ അയ്യപ്പക്ഷേത്രത്തില്‍ വര്‍ഗീയ പ്രസംഗം; ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പ്രസംഗിക്കാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനു കാരണമായി.  ഇതേതുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ പ്രസംഗം അവസാനിപ്പിച്ച് സ്ഥലംവിട്ടു. ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ഡല്‍ഹിയില്‍ എത്തിയ ശോഭ സുരേന്ദ്രന്‍ രോഹിണി സെക്ടര്‍ 17 അയ്യപ്പക്ഷേത്രത്തില്‍ സദ്യക്കിടെയാണ് പ്രസംഗിക്കാന്‍ ശ്രമിച്ചത്.

ശബരിമല വിഷയം  ഉള്‍പ്പടെ പരാമര്‍ശിച്ച് ഇവര്‍ പ്രസംഗിക്കാന്‍ മുതിര്‍ന്നതോടെ ബഹളമായി. ക്ഷേത്രത്തില്‍ ഇത്തരത്തില്‍ രാഷ്ട്രീയം പറയരുതെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.  ശോഭ സുരേന്ദ്രന്റെ കൂടെ ഉണ്ടായിരുന്ന ബിജെപിക്കാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷമായി.സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ ശോഭ സുരേന്ദ്രന്‍ പ്രസംഗം നിര്‍ത്തി.




 



from Kerala || Deshabhimani ​Online ​News http://bit.ly/2Lr6w3I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages