പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന ടിക്കാറാം മീണയുടെ ആവശ്യം തെരഞ്ഞെടുപ്പു കമീഷൻ തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന ടിക്കാറാം മീണയുടെ ആവശ്യം തെരഞ്ഞെടുപ്പു കമീഷൻ തള്ളി

തിരുവനന്തപുരം > ചെറുതാഴം ഗ്രാമപഞ്ചായത്തംഗം എംവി സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ തള്ളി. നിയമപരമായും ചട്ടപ്രകാരവും ഇൗ ശുപാർശ നടപ്പാക്കാനാവില്ലെന്ന‌്  കമീഷൻ മറുപടി നൽകി. അയോഗ്യത കൽപിക്കുന്നതിനു വ്യക്തമായ നിയവും ചട്ടവുമുണ്ടെന്നും കമീഷൻ വ്യക്തമാക്കി.

പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കാനുള്ള നടപടി സ്വയമേവ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.
ലോകസഭാതെരഞ്ഞെടുപ്പിൽ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂളിൽ സലീന ഓപ്പൺ വോട്ട‌് (കമ്പാനിയൻ വോട്ട‌്) ചെയ‌്‌തിരുന്നു. ഇത‌് കള്ളവോട്ടാണെന്ന‌് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നുമായിരുന്നു മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസറുടെ നിലപാട‌്. ആയതിനാൽ സലീനക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ‌് ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷ‌ന‌് കത്ത‌് നൽകിയത‌്.

നിയമങ്ങളും ചട്ടങ്ങളും വിശദമാക്കി നൽകിയ മറുപടിയിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ അധികാരപരിധിയിൽ ഇടപെടാൻ മുഖ്യതെരഞ്ഞെടുപ്പു ഓഫീസർക്ക‌് അധികാരമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട‌്. ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യൻ ഭരണഘടനയും കേരള നിയമസഭ ഉണ്ടാക്കിയ നിയമങ്ങളും നൽകുന്ന അധികാരങ്ങൾക്ക് ഉള്ളിൽ  നിന്നാണ് പ്രവർത്തിക്കുന്നത‌്.  ഒരാൾ പഞ്ചായത്തംഗമായി തെഞ്ഞെടുക്കപ്പെടുന്നതിനും അംഗമായി തുടരുന്നതിനുമുള്ള അയോഗ്യതകൾ സംബന്ധിച്ച്  ഭരണഘടനയിലും 94ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും വ്യക്തമായ വ്യവസ്ഥകളുണ്ട്. പഞ്ചായത്തംഗമായതിനുശേഷമുള്ള അയോഗ്യതകൾ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 31 ഉം 35ഉം വകുപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട.

ഇപ്രകാരം അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആൾമാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിൽ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കാനാവൂ. പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.  

ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗമോ ബന്ധപ്പെട്ട പഞ്ചായത്തിലെ തരഞ്ഞെടുപ്പിൽ  വോട്ട് ചെയ്യാൻ അവകാശമുള്ള ഒരാളോ കമ്മീഷൻ മുമ്പാകെ കേസ് ഫയൽ ചെയ്യുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മീഷൻ മുമ്പാകെ ഒരു റഫറൻസ് നൽ കുകയോ വേണം. ഇപ്രകാരം കമ്മീഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് അധികാരമില്ലെന്നും കമീഷൻ വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2VMYvtT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages