തിരുവനന്തപുരം > മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്കു പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസ. സംഗീതലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധാരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Wt4OzZ
via IFTTT
No comments:
Post a Comment