കേരളത്തിലെ അൺ എയ‌്ഡഡ‌് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ‌് പ്രവേശനത്തിന‌് സംസ്ഥാനത്തിന‌് പുറത്തുനിന്നുള്ള വിദ്യാർഥികൾക്കും ഓൺലൈൻ വഴി അപേക്ഷകൾ നൽകാമെന്ന‌് സുപ്രീംകോടതി. ഈമാസം 20 വരെ ഓൺലൈൻ വഴി രജിസ‌്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന‌് ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനായ ബെഞ്ച‌് നിർദേശിച്ചു. കേരളത്തിന‌് പുറത്തുനിന്നുള്ളവർക്കും രജിസ‌്റ്റർ ചെയ്യാൻ അവസരമൊരുക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള പ്രൈവറ്റ‌് മെഡിക്കൽ കോളേജ‌് മാനേജ‌്മെന്റാണ‌് കോടതിയെ സമീപിച്ചത‌്.
കേരളത്തിൽ നിന്നുള്ളവർതന്നെ അധികമാണെന്നും പുറത്തുനിന്നുള്ളവർക്ക‌് അനുമതി നൽകേണ്ടെന്നും സംസ്ഥാന സർക്കാരിനുവേണ്ടി സ‌്റ്റാൻഡിങ് കോൺസൽ ജി പ്രകാശ‌് വാദിച്ചു. എന്നാൽ, എംബിബിഎസ‌് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്നതിനാൽ സംസ്ഥാനത്തിന‌് പുറത്തുള്ളവർക്കും അവസരം ഒരുക്കുന്നതിൽ തെറ്റില്ലെന്ന‌് കോടതി നിരീക്ഷിച്ചു. ഇത‌് ഒരു താൽക്കാലിക നിർദേശം മാത്രമാണെന്നും ആഗസ‌്ത‌് 20ന‌് കേസിൽ വിശദമായ വാദംകേട്ടശേഷം അന്തിമതീരുമാനം എടുക്കുമെന്നും ജസ‌്റ്റിസ‌് എസ‌് അബ‌്ദുൾനസീർകൂടി അംഗമായ ബെഞ്ച‌് അറിയിച്ചു. കഴിഞ്ഞവർഷം ഈ ആവശ്യം ഉന്നയിച്ച‌് കേരളത്തിന‌് പുറത്തുള്ള ചില വിദ്യാർഥികൾ സമർപ്പിച്ച ഹർജി സാങ്കേതിക കാരണങ്ങളാൽ സുപ്രീംകോടതി തള്ളിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2E1wjcB
via IFTTT
No comments:
Post a Comment