കേരളതീരത്തിന്റെ സംരക്ഷണത്തിന‌് 266.07 കോടി രൂപയുടെ പദ്ധതികൾക്ക‌് കിഫ‌്ബി അംഗീകാരം. ജലവിഭവ വകുപ്പുവഴി 184.05 കോടി രൂപയുടെയും ഫിഷറീസും തുറമുഖവും വകുപ്പുകൾവഴി 82.02 കോടി രൂപയുടെയും പദ്ധതികളാണ‌് നടപ്പാക്കുക.
അമ്പലപ്പുഴയിൽ പുലിമുട്ട‌് നിർമാണ പദ്ധതിയുടെ അടങ്കൽ 53.36 കോടി രൂപയാണ‌്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ തെക്ക‌്, വടക്ക‌്, പുന്നപ്ര തെക്ക‌് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്താണ‌് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ആറാട്ടുപുഴ (28.52 കോടി), തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയൻകര (21.64 കോടി), ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാൽ (30.67 കോടി), കാട്ടൂർ (49.86) എന്നിവിടങ്ങളിലാണ‌് ജലവിഭവവകുപ്പ‌് പുലിമുട്ട‌് നിർമിക്കുന്നത‌്. കേരള ഇറിഗേഷൻ ഇൻഫ്രാസ‌്ട്രക‌്ചർ ഡെവലപ‌്മെന്റ‌് കോർപറേഷനാണ‌് പദ്ധതികളുടെ നിർവഹണച്ചുമതല.
ഫിഷറീസും തുറമുഖവും വകുപ്പിന്റെ കീഴിൽ പുലിമുട്ട‌് നിർമാണത്തിനും ബ്രേക്ക‌് വാട്ടർ പദ്ധതികളുടെ വിപുലീകരണത്തിനുമായി 46.94 കോടി രൂപയുടെ ആറ‌് പദ്ധതികൾക്ക‌് അംഗീകാരമുണ്ട‌്.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ താഴംപള്ളി ഭാഗത്തെയും കഠിനംകുളം കായൽ ഭാഗത്തെയും തീരസംരക്ഷണപ്രവർത്തനം, കായംകുളം, തോട്ടപ്പള്ളി, ചേറ്റുവ, തലായി മത്സ്യബന്ധന തുറമുഖങ്ങളുടെ ഭാഗമായി പുലിമുട്ട‌് നിർമാണം, മഞ്ചേശ്വരം തുറമുഖത്തിന്റെ തെക്കൻഭാഗത്തെ തീരം ബലപ്പെടുത്തൽ തുടങ്ങിയ പദ്ധതികളാണ‌് നടപ്പാക്കുക.
കൊല്ലം ബീച്ച‌് മുതൽ താന്നിവരെ, തങ്കശേരി മത്സ്യബന്ധന തുറമുഖ കെട്ടിടങ്ങളുടെ അടക്കം, തീരസംരക്ഷണ പദ്ധതിക്ക‌് 35.08 കോടി രൂപ അനുവദിച്ചു.
കൊല്ലം ബീച്ച‌് മുതൽ മുക്കം പൊഴിവരെയാണ‌് പദ്ധതി പ്രദേശം. ഈ പദ്ധതികളുടെ നിർവഹണച്ചുമതല സംസ്ഥാന തീരദേശ വികസന കോർപറേഷനാണ‌്.
from Kerala || Deshabhimani Online News http://bit.ly/2WAJBEh
via IFTTT
No comments:
Post a Comment