പാമ്പുരുത്തിയിലെ കള്ളവോട്ട‌് : ലീഗ‌് പ്രവർത്തകർക്കെതിരെ കേസെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

പാമ്പുരുത്തിയിലെ കള്ളവോട്ട‌് : ലീഗ‌് പ്രവർത്തകർക്കെതിരെ കേസെടുക്കും


കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കറാം മീണ അറിയിച്ചു. ഒമ്പത‌് യുഡിഎഫ‌്–- മുസ്ലീം ലീഗ‌് പ്രവർത്തകരടക്കം പത്തുപേർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പു കമീഷൻ നിർദേശം നൽകി.

തളിപ്പറമ്പ‌്  പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിലെ 166–-ാം  ബൂത്തിലാണ‌് ഒമ്പത‌് മുസ്ലീം ലീഗ‌് പ്രവർത്തകർ കള്ളവോട്ട‌് ചെയ‌്തത‌്. 12 വോട്ടുകൾ ഇത്തരത്തിൽ ചെയ‌്തതായി കണ്ടെത്തി. പോളിങ‌് സ്‌റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൾ സലാം, മർഷദ്, കെ പി ഉനിയാസ് എന്നിവർ രണ്ടു തവണയും കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൾ സലാം, കെ പി സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കലക്ടർ സ്ഥിരീകരിച്ചത്. ഈ പോളിങ‌് സ്‌റ്റേഷനിലെ 1249 വോട്ടുകളിൽ 1036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയിൽ പോളിങ‌് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിങ‌് ഓഫീസർ ശക്തമായി ഇടപെടാൻ തയ്യാറായില്ലെന്ന‌് ടിക്കാറാം മീണ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർഥി കെ സുധാകരന്റേയും പോളിങ‌് ഏജന്റുമാരാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിങ‌് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ആളുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട‌് സമർപ്പിച്ചു.

ധർമ്മടത്ത‌് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാൾ രണ്ടിടത്ത‌് വോട്ട‌് ചെയ്തതായി കണ്ടെത്തി. രണ്ടിടത്തുമായി  പത്ത‌് പേരെയാണ‌് തെളിവെടുപ്പിന‌് വിളിപ്പിച്ചത‌്. ഒമ്പത‌് പേർ ഹാജരായി. ആറു പേർ കുറ്റം സമ്മതിച്ച‌് മാപ്പ‌് അഭ്യർഥിച്ചു. മൂന്ന‌് പേർ കുറ്റം നിഷേധിച്ചു. ഒരാൾ ഹാജരായില്ല.

കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി എഫ് പ്രകാരം ക്രിമിനൽ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ‌് ഓഫീസർ, പോളിങ‌് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2PWBnnD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages