സംസ്ഥാനത്ത‌് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച‌് ഇന്ത്യൻ ശിക്ഷാനിയമ (ഐപിസി) കേസുകളിലും സ‌്പെഷ്യൽ കേസുകളിലും സ‌്ത്രീകൾക്കെതിരായ കേസുകളിലും കുറവുണ്ട‌്. എന്നാൽ, കുട്ടികൾക്കെതിരായ കേസുകളിൽ നേരിയ വർധനയുണ്ട‌്. സ‌്റ്റേറ്റ‌് ക്രൈം റെക്കോഡ‌് ബ്യൂറോയുടെ കണക്കുപ്രകാരം മൊത്തം കേസുകൾ 2017നെ അപേക്ഷിച്ച‌് 2018ൽ 141672 എണ്ണം കുറവാണ‌്.
2017ൽ 653500 കേസുകളാണ‌് മൊത്തം രജിസ‌്റ്റർ ചെയ‌്തത‌്. എന്നാൽ, 2018ൽ ഇത‌് 511828 ആയി കുറഞ്ഞു. 2016ൽ ഇത‌് 707870 ആയിരുന്നു. കുട്ടികൾക്കെതിരായ കേസിൽ ചെറിയ വർധനയുണ്ട‌്. 2017ൽ 3543 ആയിരുന്നു കേസുകളുടെ എണ്ണമെങ്കിൽ 2018ൽ 4008 ആയി. 465 കേസുകൾ കൂടുതൽ.
കുട്ടികളോട‌് രക്ഷിതാക്കൾ അടക്കം അടുത്ത ബന്ധുക്കൾ ക്രൂരമായി പെരുമാറുന്നതിന്റെ ഭാഗമായാണ‌് ഇത്തരം കേസുകൾ കൂടുന്നത‌്. എന്നാൽ, കുട്ടികൾ കൊല്ലപ്പെട്ട കേസുകൾ കുറഞ്ഞു.
സംസ്ഥാനത്ത‌് 2017ൽ 305 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ‌്തപ്പോൾ 2018ൽ 276 ആയി കുറഞ്ഞു. സ‌്പെഷ്യൽ കേസുകൾ 9244ൽനിന്ന‌് 8700 ആയും അബ‌്കാരി കേസുകൾ 58994ൽനിന്ന‌് 38763 ആയും കുറഞ്ഞു. സ‌്ത്രീസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ നേട്ടമാണ‌് കേസുകൾ കുറഞ്ഞുവരാൻ കാരണമായത‌്.
from Kerala || Deshabhimani Online News http://bit.ly/2WBCyv9
via IFTTT
No comments:
Post a Comment