കൊട്ടിയൂരിൽ അഷ്ടമി ആരാധനയും ഇളനീരാട്ടവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

കൊട്ടിയൂരിൽ അഷ്ടമി ആരാധനയും ഇളനീരാട്ടവും


കൊട്ടിയൂര്‍
വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരില്‍  അഷ്ടമി ആരാധനയും ഇളനീരാട്ടവും നടന്നു. ഞായറാഴ്ച  ഉച്ചശീവേലിക്കുശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് അഷ്ടമി ആരാധന നടത്തിയത്. ഇളനീരാട്ടത്തിന് മുന്നോടിയായി ദൈവം വരവും തുടര്‍ന്ന് നെയ്യാട്ടവും നടന്നു.

ശനിയാഴ്ച നടന്ന ഇളനീര്‍ വയ‌്പിന്റെ ഭാഗമായി ഇളനീര്‍ വ്രതക്കാര്‍ തിരുവഞ്ചിറയിലെ തട്ടും പോളയില്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് ഇളനീരുകള്‍ ചെത്തി ശേഖരിച്ച ഇളനീര്‍ ജലമാണ് ഇളനീരാട്ടത്തിന്റെ ഭാഗമായി മണിത്തറയിലെ സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. ഞായറാഴ്ച രാവിലെ മുതല്‍ കൈക്കോളന്മാര്‍ ഇളനീര്‍കാവുകളില്‍നിന്നും വേര്‍പെടുത്തിയ ഇളനീര്‍ ചെത്തിയൊരുക്കി നമസ്‌കാര മണ്ഡപത്തില്‍ കൂട്ടിയിട്ടു. ഞായറാഴ്ച രാവിലെ ആരംഭിച്ച ഇളനീര്‍ ചെത്തല്‍ വൈകിട്ടാണ‌് അവസാനിച്ചത്.  അര്‍ധരാത്രിയോടെയാണ് ഇളനീരാട്ടം നടന്നത്. ഇളനീര്‍ചെത്തി വെള്ളിക്കുടത്തിലും സ്വര്‍ണക്കുടത്തിലും നമ്പൂതിരിമാര്‍ പകര്‍ന്നു നല്‍കിയ ഇളനീര്‍ ജലം ഉഷകാമ്പ്രം സ്ഥാനീകന്‍ സ്വയം ഭൂവില്‍ അഭിഷേകം ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ ഇളനീരാട്ടം പൂര്‍ത്തിയായി.

വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന 30നും  അവസാനത്തെ ആരാധനയായ രോഹിണി ആരാധന ജൂണ്‍ മൂന്നിനും നടക്കും. ഞായറാഴ്ച വൻ തീർത്ഥാടകത്തിരക്കാണ് അനുഭവപ്പെട്ടത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Wt9Yzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages