സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയവും അതിജീവനവും ഫയർഫോഴ്സിന‌് പാഠ്യപദ്ധതിയാകുന്നു. പുതുതായി സർവീസിൽ കയറുന്ന സേനാംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായി പ്രളയത്തിന്റെ സ്വഭാവവും വ്യാപ‌്തിയും രക്ഷാപ്രവർത്തനവും മാറും. ഇതിനായി കെഎഫ‌്ഡിസിയുടെ സഹകരണത്തോടെ ഫയർഫോഴ‌്സ‌് ‘പ്രളയ ദുരന്തം’ ഡോക്യുമെന്ററി നിർമിക്കുന്നു. പദ്ധതിക്കായി സർക്കാർ ഏഴര ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
വിദ്യാർഥികൾ ഉൾപ്പെടെ പൊതുസമൂഹത്തെക്കൂടി ബോധവൽക്കരിക്കുന്ന തരത്തിലാണ‌് ഡോക്യുമെന്ററി തയ്യാറാക്കുകയെന്ന‌് ഫയർഫോഴ‌്സ‌് മേധാവി ഡിജിപി എ ഹേമചന്ദ്രൻ പറഞ്ഞു.
കേരളചരിത്രത്തിലെ അത്യപൂർവ ദുരന്തമായിരുന്നു കഴിഞ്ഞ ആഗസ‌്തിലുണ്ടായ പ്രളയം. മലനാടും ഇടനാടും കടലോരവും ഒരുപോലെ ദുരന്തത്തിന‌് ഇരയായി.
ഫയർഫോഴ്സും പൊലീസും നേവി ഉൾപ്പെടെയുള്ള കേന്ദ്രസേനയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാരും ചേർന്ന‌് ലോകം ശ്രദ്ധിച്ച രക്ഷാപ്രവർത്തനമാണ‌് നടത്തിയത‌്. ഇതിൽനിന്നുള്ള പാഠങ്ങൾ ഫയർഫോഴ‌്സിന‌് ഭാവിയിൽ വലിയ മാർഗദർശകമാകേണ്ടവയാണെന്ന‌് വിശദീകരിച്ച‌് എ ഹേമചന്ദ്രൻ സർക്കാരിന‌് റിപ്പോർട്ട‌് നൽകിയിരുന്നു. ഇതോടെയാണ‌് പ്രളയദുരന്തം ഡോക്യുമെന്ററിക്ക‌് അനുമതി നൽകിയത‌്.
പ്രളയത്തിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വിവിധ ദൃശ്യങ്ങൾ ശേഖരിച്ചാണ‌് ഡേക്യുമെന്ററി ചെയ്യുന്നത‌്. ഇവ പ്രദർശിപ്പിച്ച‌് ഫയർഫോഴ‌്സ‌് ട്രെയ‌്നിങ‌് അക്കാദമി പരിശീലനം നൽകും. നിലവിൽ സേനയിലുള്ളവർക്കും ഇവ ഉപയോഗിച്ച‌് തുടർ പരിശീലനം നൽകും.
from Kerala || Deshabhimani Online News http://bit.ly/2Maiijk
via IFTTT
No comments:
Post a Comment