കടലാഴങ്ങളിൽ മുങ്ങി കടുക്കത്തൊഴിലാളി ജീവിതം ; ഉൽപ്പാദനം കുറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

കടലാഴങ്ങളിൽ മുങ്ങി കടുക്കത്തൊഴിലാളി ജീവിതം ; ഉൽപ്പാദനം കുറയുന്നു

ഫറോക്ക്
കടലിലും പുഴകളിലും കടുക്കയെടുത്ത‌് ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. കടുക്ക ഉൽപ്പാദനം കുറഞ്ഞതും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടമരണങ്ങളുമാണ‌് കടുക്ക തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുന്നത‌്.

  കാണാക്കയങ്ങളിൽ മുങ്ങിത്തപ്പി കടുക്കയെടുത്ത് നിത്യ ജീവിതം തള്ളിനീക്കുന്ന അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളുണ്ട് കടലുണ്ടി പഞ്ചായത്തിലെ ചാലിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ. ഏറെപ്പേരും കടലോര മേഖലയിലുള്ളവർ.  പ്രധാനമായും ചാലിയാറിൽ ഫറോക്ക്, കരുവൻതിരുത്തി,  കടലുണ്ടിപ്പുഴ, മുരുകല്ലിങ്ങൽ വടക്കുമ്പാട് പുഴ, എന്നിവിടങ്ങളിലും കടലിൽ ചാലിയം ലൈറ്റ് ഹൗസ് മുതൽ കടലുണ്ടിക്കടവ് പാലം വരെയും കടുക്കയെടുക്കുന്ന മേഖലയാണെങ്കിലും ഏതാനും വർഷങ്ങളായി ക്രമേണ കടലിലും പുഴയിലും കടുക്ക കുറയുകയാണ‌്.  കാലാവസ്ഥാ വ്യതിയാനവും ജലത്തിലെ ഊഷ്മാവിലുണ്ടായ വർധനയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യവുമെല്ലാം കടലിലെയും പുഴയിലെയും സ്വാഭാവിക ആവാസവ്യവസ്ഥ തകിടം മറിഞ്ഞതാകാം കടുക്ക ഉല്പാദനം ഓരോ വർഷവും കുത്തനെ കുറയുന്നതെന്നാണ് നിഗമനം.

പരമ്പരാഗതമായി കടുക്ക പറിക്കൽ തൊഴിലാക്കിയവർ പോലുമിപ്പോൾ പണിയില്ലാതെ മീൻപിടിത്തത്തിന് പോകയാണ്.  കടലിൽ പതിവായി കടുക്ക ഒന്നിച്ച് ലഭിച്ചിരുന്ന ചാലിയം മേഖലയിൽ പാറകളുള്ളിടത്ത് ഉല്പാദനം നന്നേ കുറവാണ്. കടലിൽ നിന്നും വിത്തെടുത്ത് പുഴകളിൽ നിരവധിയിടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര കടുക്ക ലഭിക്കുന്നില്ല. ഇങ്ങനെ ഉല്പാദനം കുറയുന്നതിനാലാണ് കടലിൽ നങ്കൂരമിടുന്ന കപ്പലിനടിയിലും മറ്റും ആണ്ടിറങ്ങി കടുക്കയെടുക്കുന്നതും അത്യാഹിതം സംഭവിക്കുന്നതും. ഇത്തരം അപകടങ്ങളും  തൊഴിലാളികളിൽ ആശങ്ക പടർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കടുക്കയെടുക്കുന്നതിനിടെ കപ്പലിനിടയിൽപ്പെട്ട് തൈക്കടപ്പുറത്ത് റഫീഖ് (44) മരിച്ചത് തൊഴിലാളികളെ കൂടുതൽ ഭീതിയിലാക്കുന്നുണ്ട‌്.  മുമ്പും കടലിലും പുഴയിലും മുങ്ങിത്തപ്പുന്നതിനിടെ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

എട്ടും പത്തും മീറ്റർ ആഴത്തിലേക്ക് ഊളിയിട്ട‌് സാഹസികമായാണ‌് കടുക്കയെടുക്കുന്നത‌്.  കൺമുമ്പിൽ തങ്ങളുടെ  പ്രായക്കാരും അതിവിദഗ‌്ധരുമായവർ മുങ്ങി മരിക്കുമ്പോൾ ഭയപ്പാടേറുകയാണെന്ന് പതിനെട്ട് വയസു മുതൽ കാലിൽ കടുക്കയെടുക്കൽ തൊഴിലാക്കിയ ചാലിയം കപ്പലങ്ങാടി പടിഞ്ഞാറെത്തൊടി ഇല്യാസ് പറയുന്നു.

കടുക്കത്തൊഴിലാളികളുടെ ജീവിതം ഇത്രയേറെ പ്രതിസന്ധിയിലായിട്ടും ഇതിന്റെ ശരിയായ കാരണങ്ങൾ കണ്ടെത്തുന്നതിനും ഉല്പാദനം  വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങളും ചർച്ചകളും കാര്യമായി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും തൊഴിലാളികൾ പങ്കുവയ്ക്കുന്നു.  എന്നാൽ പഞ്ചായത്ത് തൊഴിലാളികൾക്ക് വള്ളം വാങ്ങുന്നതിനുൾപ്പെടെ സാമ്പത്തിക സഹായങ്ങൾ നൽകി ആവശ്യമായ പ്രോത്സാഹനം നൽകുന്നുണ്ട്.

ശനിയാഴ്ച കടലിൽ കടുക്കയെടുക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട  തൈക്കടപ്പുറത്ത് റഫീഖിന്റെ മരണത്തെ തുടർന്ന‌്  ചാലിയം ബസാർ ഞായറാഴ്ചയും ശോകമൂകമാണ‌്. അപകട മരണം  സംഭവിച്ചതിനാൽ ഇനി മൂന്ന് നാൾ കഴിഞ്ഞേ തൊഴിലാളികൾ പണിക്കിറങ്ങൂ. ചാലിയത്തെ തന്നെ അഞ്ചുടിക്കൽ അഷ്റഫ് , കൈതവളപ്പിലെ സിറാജ് എന്നിവർ ഇളം പ്രായത്തിൽ  കടലിന്റെ  ആഴങ്ങളിൽ അകപ്പെട്ട് മുമ്പ‌് മരിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2M8qII7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages