പരാജയത്തിന‌് പിന്നിൽ കമ്യൂണിസ‌്റ്റ‌് വിരുദ്ധതയല്ല: എം വി ഗോവിന്ദൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

പരാജയത്തിന‌് പിന്നിൽ കമ്യൂണിസ‌്റ്റ‌് വിരുദ്ധതയല്ല: എം വി ഗോവിന്ദൻ

ആലപ്പുഴ
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ‌് സ്ഥാനാർഥികളുടെ പരാജയത്തിന‌് പിന്നിൽ കമ്യൂണിസ‌്റ്റ‌് വിരുദ്ധതയോ കോൺഗ്രസിനോടുള്ള സ‌്നേഹമോ അല്ലെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിന‌് കരുത്തുള്ള കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിയുള്ള ജനങ്ങൾ ബിജെപി അധികാരത്തിൽ വരുന്നത‌് തടയാൻ വോട്ടുചെയ‌്തു. മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് അധികാരത്തിൽ വന്നതോടെ കേന്ദ്രത്തിൽ വരാൻ പോകുന്നത‌് രാഹുൽ ഗാന്ധിയും കോൺഗ്രസുമാണെന്ന മിഥ്യാധാരണയിലാണ‌് വോട്ടുചെയ‌്തതെന്നും അദ്ദേഹം പറഞ്ഞു. 
 ആലപ്പുഴ ടൗൺഹാളിലെ പി എസ‌് നീലകണ‌്ഠപ്രസാദ‌്നഗറിൽ കേരള ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ (കെജിഒഎ) 53–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിനടന്ന യാത്രയയപ്പ‌് സമ്മേ‌ളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ‌് രണ്ടാംകക്ഷിയെങ്കിലും ആയില്ലെങ്കിൽ ബിജെപി വീണ്ടും വരുമെന്ന പ്രചാരണത്തിൽ ബിജെപിക്ക‌് എതിരായ മനസ‌് രൂപപ്പെട്ടു. മുസ്ലിം വിഭാഗത്തിന്റെത‌് ഉപ്പെടെ ന്യൂനപക്ഷവോട്ട‌് ഏകീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 
വിരമിക്കുന്ന സംസ്ഥാന നേതാക്കളെ ജനറൽ സെക്രട്ടറി ടി എസ് രഘുലാൽ പരിചയപ്പെടുത്തി. സംസ്ഥാനസമ്മേളന സ്വാഗതസംഘം ചെയർമാൻ ആർ നാസർ, കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് സംസാരിച്ചു. സർവീസിൽനിന്ന് വിരമിച്ച സംസ്ഥാന നേതാക്കളായ കെ എം തോമസ്, എം എ ലത്തീഫ്, എ അബ‌്ദുറഹ‌്മാൻ, കെ സുരേഷ‌്കുമാർ, കെ എം കുഞ്ഞുമോൻ, വി എൻ പീതാംബരൻ, ജി പ്രകാശൻ എന്നിവർക്ക‌് ഉപഹാരം നൽകി.  
പ്രമേയങ്ങളിൻമേൽ നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ പി എസ് ശിവപ്രസാദ‌്  ക്രഡൻഷ്യൻ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഡോ. എ സുഹ‌ൃത്കുമാർ നന്ദി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി ശ്രീലതകുമാരി സമാപനപ്രസംഗം നടത്തി.


from Kerala || Deshabhimani ​Online ​News http://bit.ly/2JI18aQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages