ജാതിമേധാവിത്തം സ്ഥാപിക്കുന്ന "ബ്രാഹ്മണന്റെ കാൽ കഴുകിച്ചൂട്ട്" അവസാനിപ്പിക്കുക: പുരോഗമന കലാ സാഹിത്യ സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ജാതിമേധാവിത്തം സ്ഥാപിക്കുന്ന "ബ്രാഹ്മണന്റെ കാൽ കഴുകിച്ചൂട്ട്" അവസാനിപ്പിക്കുക: പുരോഗമന കലാ സാഹിത്യ സംഘം

തൃശൂർ> ജാതിമേധാവിത്തം സ്ഥാപിക്കുന്ന "ബ്രാഹ്മണന്റെ കാൽ കഴുകിച്ചൂട്ട്" അവസാനിപ്പിക്കണമെന്ന്‌  പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആവശ്യപ്പെട്ടു. ഒരാളെ അദ്ദേഹം ജനിച്ച ജാതിയുടെ പേരിൽ ആദരിക്കുന്നത്, ജാതിയുടെ പേരിൽ അപമാനിക്കുന്നതിന്റെ മറുവശമാണെന്നും അശോകൻ ചെരുവിൽ പറഞ്ഞു.

പാലക്കാട് ജില്ലയിലെ ഒരു ക്ഷേത്രത്തിൽ "ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട്" എന്ന ദുരാചാരം നടക്കുന്നതായി വെളിയിൽ വന്നിരിക്കുന്നു. പൗരോഹിത്യ മേധാവിത്തത്തിനെതിരെ മഹത്തായ നവോത്ഥാനം നടന്ന കേരളത്തിൽ പൂണൂൽ കത്തിച്ച വി.ടി.യുടെ നാട്ടിൽ ഇങ്ങനെയൊരു പ്രാകൃതാചാരം നിലനിൽക്കുന്നു എന്നറിയുന്നത് നടുക്കമുണ്ടാക്കുന്നു. കർണാടകയിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ ഊണുകഴിച്ച എച്ചിലിലയിൽ കീഴ്ജാതിക്കാർ കിടന്നുരുളുന്ന ആചാരത്തെ വിമർശിച്ചവരാണ് നാം. അവിടെ ഉദ്ബുദ്ധരായ ജനത പ്രക്ഷോഭം നടത്തി ആ അനാചാരത്തെ അടുത്ത കാലത്ത് അവസാനിപ്പിച്ചു.

"ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട്' എന്ന ആചാരത്തെ വിമർശിച്ചു കൊണ്ട് ജി.പി.രാമചന്ദ്രൻ എഴുതിയ എഫ് ബി പോസ്റ്റ് ഷെയർ ചെയ്ത പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി വി.കെ.ജോസഫിനെതിരെ മതഭീകരർ കൊലവിളി ഉയർത്തിയിരിക്കുകയാണ്. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയതോടെ മനുവാദി മതഭീകരർ വലിയ ഉന്മാദത്തിലാണ്. വർണ്ണവ്യവസ്ഥ ഉടൻ നിയമമാവും എന്ന പ്രതീക്ഷയിലാണ് അവർ. വി.കെ.ജോസഫിനെതിരായ നീക്കത്തെ സംഘം ശക്തമായി അപലപിക്കുന്നു.

കേരളത്തിനും വിശ്വാസി സമൂഹത്തിനും അപമാനകരമായ ഈ ആചാരത്തെ അവസാനിപ്പിക്കാൻ ജനാധിപത്യ വിശ്വാസികളായ മുഴുവൻ ജനങ്ങളും മുന്നിൽ വരേണമെന്നും അശോകൻ ചെരുവിൽ അഭ്യർത്ഥിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2I5GyOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages