കുമ്മനം രാജശേഖരനെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ചു; മന്ത്രിസഭയിൽ സാധ്യത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കുമ്മനം രാജശേഖരനെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ചു; മന്ത്രിസഭയിൽ സാധ്യത

തിരുവനന്തപുരം> തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ഡൽഹിയിലേക്ക്‌  വിളിപ്പിച്ചു. ഇതോടെ  കുമ്മനം മന്ത്രിസഭയിൽ ഉണ്ടാകും എന്ന പ്രചരണത്തിന്‌ സാധ്യതയേറി. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‌ നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റിൽ കുമ്മനം ഡൽഹിക്ക്‌ പോയി.

നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡൽഹിയിലെത്താൻ നിർദേശം ലഭിച്ചത്‌. കേരളത്തിൽ മൽസരിച്ച എൻഡിഎ സ്‌ഥാനാർത്ഥികൾ എല്ലാം പരാജയപ്പെട്ടെങ്കിലും  മന്ത്രിസഭയിൽ ആരെയെങ്കിലും  ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന്‌ വാർത്തയുണ്ടായിരുന്നു. ജയിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നൽകുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

നേരത്തേ മിസോറം ഗവർണർ സ്ഥാനം രാജി വച്ചാണ് കുമ്മനം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത്. അതിന്‌മുന്നേ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. കുമ്മനത്തിന് പിന്നാലെ രാജ്യസഭാ എംപിയായ വി മുരളീധരന്‍റെയും അൽഫോൺസ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും മന്ത്രിസഭാ സാധ്യതാപ്പട്ടികയിലുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2Wf0SqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages