തിരുവനന്തപുരം> എസ്എസ്എൽസി പരീക്ഷാഫലം പകൽ രണ്ടിന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം തന്നെ ടി എച്ച‌്എസ‌്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച് എസ്എൽസി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://bit.ly/UoUmEb, http://bit.ly/2J1ieAm, http://bit.ly/2V2Bqz3, http://bit.ly/Vd6q9I, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്എസ്എൽ സി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ ) റിസൾട്ട് http://bit.ly/2JfXWCe ലും ടി എച്ച് എസ് എൽ സി റിസൾട്ട് http://bit.ly/2IZLc3v ലും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി ആർ ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.
from Kerala || Deshabhimani Online News http://bit.ly/2UZ6RdH
via IFTTT
No comments:
Post a Comment