ജലമെട്രോ പദ്ധതി: സ്ഥലമേറ്റെടുക്കാതെ നഗരസഭ‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ജലമെട്രോ പദ്ധതി: സ്ഥലമേറ്റെടുക്കാതെ നഗരസഭ‌

കൊച്ചി> കൊച്ചി മെട്രോയ്‌ക്ക‌് അനുബന്ധമായുള്ള ജലമെട്രോ പദ്ധതിക്കുവേണ്ടി ഇനിയും സ്ഥലമെടുത്ത‌് നൽകാതെ നഗരസഭ‌. വൈപ്പിൻ, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഇടക്കൊച്ചി ബോട്ട‌് ജെട്ടികൾക്കുള്ള സ്ഥലമാണ‌് ലഭ്യമാക്കേണ്ടത‌്. പദ്ധതിയുടെ പൂർത്തീകരണത്തിന‌് ഇത‌് തടസ്സമാകുമെന്ന‌് ആശങ്ക ഉയരുന്നു.

ബോട്ട‌് ജെട്ടികൾക്കുള്ള സ്ഥലം നേരത്തെ നിശ‌്ചയിച്ചിരുന്നതാണ‌്. ജനങ്ങൾക്ക‌് എത്തിച്ചേരാനും മെട്രോയും ബസും ഉൾപ്പെടെയുള്ള ഗതാഗതമാർഗങ്ങളുമായി കൂട്ടിയിണക്കാനും സൗകര്യപ്രദമായ സ്ഥലമാണ‌് കണ്ടെത്തിയത‌്.  വൈറ്റില മൊബിലിറ്റി ഹബ‌് സൊസൈറ്റിയുടെ കൈവശമുള്ള 1.23 ഏക്കർ സ്ഥലം ജലമെട്രോ പദ്ധതിക്കുവേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന‌് കൈമാറാൻ സർക്കാർ ഉത്തരവായിരുന്നു. 36 ബോട്ട‌് ജെട്ടികളാണ‌് പദ്ധതികളിലുള്ളത‌്. സ്ഥലം ലഭ്യമാക്കാത്ത നഗരസഭയുടെ നടപടി ഡിസംബറിൽ സർവീസ‌് ആരംഭിക്കുന്നത‌് അടക്കമുള്ള നടപടികളെ ദോഷമായി ബാധിക്കും.

സ്ഥലം സംബന്ധിച്ച‌്  ചില തർക്കങ്ങളുണ്ടെന്ന‌് മേയർ സൗമിനി ജെയിൻ പറഞ്ഞു. ഏറ്റവുമധികം പ്രശ‌്നമുള്ളത‌് ഫോർട്ടുകൊച്ചിയിലാണ‌്. ഇവിടെ ബോട്ട‌് ജെട്ടി വരുമ്പോൾ ചീനവലകൾക്ക‌് കേടുസംഭവിക്കുമെന്നതിനാൽ പ്രദേശവാസികൾക്ക‌് എതിർപ്പുണ്ട‌്. വിഷയം ഉടൻ കൗൺസിലിൽ അവതരിപ്പിക്കുമെന്ന‌് മേയർ പറഞ്ഞു. 2019 ഡിസംബറിൽ ജലമെട്രോ സർവീസ‌് ആരംഭിക്കാനാണ‌് ലക്ഷ്യമിടുന്നത‌്.

ആധുനികസൗകര്യമുള്ള ബോട്ട‌് ജെട്ടികൾ, ദ്വീപുകളിൽനിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. 50 മുതൽ 100 പേർക്കുവരെ യാത്രചെയ്യാവുന്ന രണ്ടുതരം ബോട്ടുകൾ സർവീസിനുണ്ടാകും. ജെട്ടികളിൽ എടിഎം കൗണ്ടറുകൾ, മെഡിക്കൽ ഷോപ്പ്, വിശ്രമമുറി, കഫെറ്റേരിയ തുടങ്ങിയവ ഉണ്ടാകും. ആകെ 76 കിലോമീറ്റർ ദൂരത്തിൽ 16 റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത്.

747 കോടി രൂപയുടെ പദ്ധതി ഫെറി സർവീസിന് രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മുതൽമുടക്കാണ്. ജലമെട്രോയുടെ നിർമാണപ്രവർത്തനങ്ങൾക്ക‌് മുനിസിപ്പൽ, പഞ്ചായത്ത‌് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ‌് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/300FP9u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages