മുഖ്യമന്ത്രി ബുധനാഴ‌്ച യൂറോപ്പിലേക്ക‌്; ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

മുഖ്യമന്ത്രി ബുധനാഴ‌്ച യൂറോപ്പിലേക്ക‌്; ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥി


തിരുവനന്തപുരം
ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ‌്ച യൂറോപ്പിലേക്ക്  തിരിക്കും. 13-ന് നടക്കുന്ന പുനർനിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗികരിൽ ഒരാളാണ് മുഖ്യമന്ത്രി.

പ്രശസ‌്ത അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് ഉൾപ്പെടെയുള്ള പ്രമുഖർ  സമ്മേളനത്തിൽ പങ്കെടുക്കും. കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവങ്ങൾ  മുഖ്യമന്ത്രി പങ്കുവയ്ക്കും. പുനർനിർമാണ പദ്ധതിയെക്കുറിച്ചും വിശദീകരിക്കും. നെതർലൻഡ‌്സിൽ ഒമ്പതിന‌് ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎൻഒവിന്റെ പ്രതിനിധികളുമായി ചർച്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതർലൻഡ‌്സ് നടപ്പാക്കിയ മാതൃകാ പ്രദേശവും സന്ദർശിക്കും. 10-ന് നെതർലൻഡ‌്സ് ജലവിഭവ - അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാനുമായി ചർച്ച നടത്തും. റോട്ടർഡാം തുറമുഖം, വാഗ്‌നിയൻ സർവകലാശാല എന്നിവയും സന്ദർശിക്കും. നെതർലൻഡ‌്സിലെ മലയാളി കൂട്ടായ്മയുമായും ചർച്ചയുണ്ടാകും.

സ്വിറ്റ്‌സർലൻഡ‌് സന്ദർശനത്തിനിടയിൽ യുഎൻഡിപി ക്രൈസിസ് ബ്യൂറോ ഡയറക്ടർ അസാകോ ഒകായുമായി ചർച്ച നടത്തും. 14-ന് സ്വിറ്റ്‌സർലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറൽ കൗൺസിലർ ഗൈ പാർമീലിനുമായി സംസാരിക്കും. സ്വിസ് പാർലമെന്റിലെ ഇന്ത്യൻ വംശജരുമായുള്ള കൂടിക്കാഴ്ചയുമുണ്ട‌്.  കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന്  സംരംഭകരുമായി ചർച്ച നടത്തും. ഖരമാലിന്യ-സംസ്‌കരണ പ്ലാന്റുകൾ സന്ദർശിക്കും. 

16-ന് പാരിസ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ലൂക്കാസ് ചാൻസൽ എന്നിവരുമായി ചർച്ച നടത്തും.17-ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയിൽ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും പങ്കെടുക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി വേണു, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. 20-ന്  തിരിച്ചെത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2V2IewL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages