ഗോപാലകൃഷ‌്ണനെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടില്ല; മാതൃഭൂമി വാർത്ത അസംബന്ധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

ഗോപാലകൃഷ‌്ണനെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടില്ല; മാതൃഭൂമി വാർത്ത അസംബന്ധം


ബിജെപി നേതാവ‌് ബി ഗോപാലകൃഷ‌്ണനെതിരായ നിയമ നടപടി സർക്കാർ പിൻവലിച്ചെന്ന നിലയിൽ ചൊവ്വാഴ‌്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്ത വസ‌്തുതാവിരുദ്ധം. പി കെ ശ്രീമതി അഡ്വ. പി ശശി മുഖേന സമർപ്പിച്ച സ്വകാര്യ അന്യായം ഇപ്പോഴും കണ്ണൂർ മജ‌ിസ‌്ട്രേട്ട‌് കോടതിയുടെ പരിഗണനയിലാണ‌്. കഴിഞ്ഞ വർഷം ജനുവരിയിലാണ‌് ഗോപാലകൃഷ‌്ണന്റെ വിവാദ പരാമർശം. ശ്രീമതി മന്ത്രിയായിരിക്കെ മകനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ മകനും ചേർന്ന‌് മരുന്നുകമ്പനി നടത്തിയെന്നും അനധികൃതമായി ഇടപെട്ടുവെന്നുമാണ‌് ചാനൽ ചർച്ചയ‌്ക്കിടെ  ആരോപിച്ചത‌്.

വ്യാജആരോപണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട‌്  പി കെ  ശ്രീമതി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ‌് മേധാവിക്കും പരാതി നൽകി.
പരാതി പരിഗണിച്ച‌് ഗോപാലകൃഷ‌്ണനെതിരെ അപകീർത്തിക്കേസ‌് ഫയൽ ചെയ്യാൻ കണ്ണൂർ ജില്ലാ ഗവൺമെന്റ‌് പ്ലീഡറും പബ്ലിക‌് പ്രോസിക്യൂട്ടറുമായ ബി പി ശശീന്ദ്രനെ ചുമതലപ്പെടുത്തി ആഭ്യന്തരവകുപ്പ‌് 2018 മെയ‌് രണ്ടിന‌് ഉത്തരവ‌് പുറപ്പെടുവിച്ചു.

എന്നാൽ, ആരോപണം ഉന്നയിക്കപ്പെട്ട സമയത്ത‌്  ശ്രീമതി മന്ത്രിയല്ലാത്തതിനാൽ പബ്ലിക‌് പ്രോസിക്യൂട്ടർക്ക‌് ഹർജി നൽകാനാകില്ലായിരുന്നു. ഇക്കാര്യം 2018 മെയ‌് 18ന‌് അഡ്വ. ബി പി ശശീന്ദ്രൻ ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതുശരിവച്ച  സർക്കാർ തുടർനടപടികൾ  അവസാനിപ്പിച്ചു. തുടർന്നാണ‌്  സ്വകാര്യ അന്യായവുമായി മുന്നോട്ടുപോയത‌്. ഫയൽ ക്രമപ്പെടുത്താൻ  മാത്രമായി ഇറക്കിയ പുതിയൊരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ‌് സർക്കാർവിരുദ്ധ വാർത്ത ചമച്ചത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Epy4kb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages