ഇനി പ്രൈമറി സ്കൂളും ഹൈടെക്; 20.86 ലക്ഷം കുട്ടികള്‍ ലാപ‌്ടോപ്പിൽ പഠിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

ഇനി പ്രൈമറി സ്കൂളും ഹൈടെക്; 20.86 ലക്ഷം കുട്ടികള്‍ ലാപ‌്ടോപ്പിൽ പഠിക്കും



സംസ്ഥാനത്തെ പ്രൈമറി വിദ്യാർഥികളും ഇനി ഹൈടെക് ക്ലാസിൽ പഠിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷ‍ണയജ്ഞത്തിന്റെ ഭാഗമായി എട്ടുമുതൽ ഹയർ സെക്കൻഡറി വരെ 45000 ക്ലാസ്‌മുറികൾ ഹൈടെക്കാക്കിയ സംസ്ഥാന സർക്കാർ പ്രൈമറി സ്കൂളുകളിലും ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നു.
20.86 ലക്ഷം കുട്ടികൾ ഇനി ലാപ്‌ടോപിലായിരിക്കും പഠിക്കുക.

കിഫ്ബി ധനസഹായത്തോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 9941 സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.ജൂലൈ മുതൽ പ്രൈമറി-, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കാനാണ‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് ലക്ഷ്യമിടുന്നത‌്.
ഇൻഷുറൻസ‌് പരിരക്ഷയും 5 വർഷ വാറന്റിയും

ഹൈടെക് ലാബുകൾക്കായി 55,086 ലാപ്ടോപ്പുകൾക്കും യുഎസ്ബി സ്പീക്കറുകൾക്കും 23170 പ്രൊജക്ടറുകൾക്കുമുള്ള സപ്ലൈ ഓർഡർ നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

കിഫ്ബി അംഗീകരിച്ച 292 കോടിയുടെ പ്രോജക്ടിൽ 252.28 കോടി രൂപ ലാപ്ടോപ്പ്, യുഎസ്ബി സ്പീക്കർ, പ്രൊജക്ടറുകൾ എന്നിവയ്ക്ക‌് നീക്കിവെച്ചിരുന്നു. നിലവിൽ നികുതിയുൾപ്പെടെ 204.9കോടി രൂപയ്ക്കാണ് ടെൻഡർ ലഭിച്ചത്. കിഫ്ബി അംഗീകരിച്ചതിൽനിന്ന‌് 47.34കോടി രൂപ (18.76ശതമാനം) കുറവ‌്. അഞ്ചുവർഷ വാറന്റി ഉള്ളതിനാൽ സ്കൂളുകൾക്ക് ആ കാലയളവിൽ ബാധ്യതയുണ്ടാകില്ല. പരാതി പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കും.

ലാപ്ടോപ്പുകൾക്ക് ബാറ്ററിയും പവർ അഡാപ്റ്ററും സഹിതവും പ്രൊജക്ടറുകൾക്ക് ബൾബ് ഉൾപ്പെടെയും അഞ്ചുവർഷ പൂർണ വാറന്റിയോടെയാണ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത‌്. നിശ്ചിത സമയത്തിനകം സ്കൂളുകളിൽനിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ കമ്പനികളിൽനിന്ന‌്‌ പ്രതിദിനം 100- രൂപ നിരക്കിൽ പിഴ ഈടാക്കും. ഉപകരണങ്ങൾക്ക‌് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

സർക്കാർ നിയമിച്ച പ്രൊഫ. ജി ജയശങ്കർ ചെയർമാനായ സമിതി രണ്ടരമാസത്തിനുള്ളിൽ റെക്കോഡ് വേഗതയിൽ ടെൻഡർ നടപടി പൂർത്തിയാക്കി. ജൂലൈമുതൽ ലാബുകൾ സ്ഥാപിതമാകുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. ഇതിന‌് മുന്നോടിയായി 76349 പ്രൈമറി, -അപ്പർ പ്രൈമറി അധ്യാപകർക്ക് അവധിക്കാലത്ത് തന്നെ പ്രത്യേക ഐടി പരിശീലനം നൽകി. 9941 സ്കൂളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകിക്കഴിഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2WYEo9q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages