റീബിൽഡ് കേരള: പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണം ഉടൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

റീബിൽഡ് കേരള: പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണം ഉടൻ

കാക്കനാട്
പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണം റീബിൽഡ് കേരള പദ്ധതിവഴി ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന ലാൻഡ് റവന്യൂ കമീഷണർ യു വി ജോസ് നിർവഹണ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കലക്ടറേറ്റിൽ നിർവഹണ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ജില്ലയിലെയും വീടുകളുടെ നിർമാണപുരോഗതി അവലോകനം ചെയ്തു. വീടുകൾക്കുണ്ടായ കേടുപാടുകൾ കൃത്യമായി വിലയിരുത്താൻ യുഎൻഡിപി വികസിപ്പിച്ച ‘സുനീതി' ആപ്ലിക്കേഷൻ പരിചയപ്പെടുത്തി. സംസ്ഥാനത്തെ ദുരന്ത ലഘൂകരണ വിഭാഗം ഡെപ്യൂട്ടി കലക്ടർമാർ, ലാൻഡ‌് റവന്യൂ ഡെപ്യൂട്ടി കലക്ടർമാർ,  ലൈഫ് മിഷൻ കോ–- ഓർഡിനേറ്റർമാർ, കെയർ ഹോം പദ്ധതി കോ–- ഓർഡിനേറ്റർമാർ,  എൻജിനിയർമാർ, ഫീൽഡ് ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2WpkVP5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages