തദ്ദേശ സ്ഥാപനങ്ങൾക്ക‌് 21,365 കോടിയുടെ പദ്ധതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

തദ്ദേശ സ്ഥാപനങ്ങൾക്ക‌് 21,365 കോടിയുടെ പദ്ധതി

തിരുവനന്തപുരം> പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്ന തദ്ദേശസ്ഥാപനങ്ങൾ മറ്റൊരു കുതിപ്പിനുള്ള തയ്യാറെടുപ്പും പൂർത്തിയാക്കി. 21,365 കോടി രൂപയുടെ പ്രാദേശിക വികസനപ്രവർത്തനങ്ങൾക്കാണ‌് 1200 തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകുക. തനത‌് ഫണ്ട‌് ഉപയോഗിച്ചുള്ള പദ്ധതികൾക്കുപുറമെയാണിത‌്. ഈവർഷം വാർഷികപദ്ധതിയിൽ 100 ശതമാനം നിർവഹണമെന്ന ലക്ഷ്യമാണുള്ളത‌്. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനംതന്നെ പ്രവർത്തനം ആരംഭിക്കും. ഇതിനിടെ തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം വന്നെങ്കിലും ജൂൺ ആദ്യത്തോടെ നിർവഹണം പൂർണതോതിലാകും.

പ്രളയബാധിത പഞ്ചായത്തുകൾക്ക‌് 250 കോടി


ഈവർഷത്തെ തദ്ദേശസ്ഥാപന വാർഷിക പദ്ധതിവിഹിതം 7500 കോടിയാണ‌്. 250 കോടി പ്രളയബാധിത പഞ്ചായത്തുകൾക്കായി നീക്കിവച്ചിട്ടുണ്ട‌്. റോഡുകളുടെയും മറ്റ‌് ആസ‌്തികളുടെയും സംരക്ഷണത്തിനായി 2741 കോടി മെയിന്റനൻസ‌് ഗ്രാന്റും  ദൈനംദിന ചെലവുകൾക്ക‌് ജനറൽ പർപ്പസ‌്  ഗ്രാന്റായി 1626 കോടിയും ബജറ്റിലൂടെ ലഭ്യമാക്കി.

കേന്ദ്രാവിഷ‌്കൃത പദ്ധതികളുടെ നടത്തിപ്പ‌് ചുമതല നിർവഹിക്കുന്നതിലൂടെയും തദ്ദേശസ്ഥാപനങ്ങൾക്ക‌് വലിയ സാമ്പത്തിക ഉത്തരവാദിത്തമാണ‌് കൈവരുന്നത‌്. ഗ്രാമവികസനത്തിനായുള്ള 5136 കോടിയും നഗരവികസനത്തിനായുള്ള 1862 കോടിയും ഈ സ്ഥാപനങ്ങൾ വഴിയാണ‌് ചെലവിടുക.  കൃഷി പുനരുജ്ജീവനത്തിനുമാത്രം പദ്ധതി അടങ്കലിൽനിന്ന‌് 1000 കോടി  ചെലവിടും. ഇതോടൊപ്പം ലൈഫ‌് മിഷൻ വഴി 2500 കോടിയെങ്കിലും ചെലവഴിക്കും. വാർഷികപദ്ധതിയിൽ 1191 തദ്ദേശസ്ഥാപനങ്ങളുടെ 6317.27 കോടി രൂപയുടെ പദ്ധതികളുടെ നിർവഹണത്തിന‌് ജില്ലാ ആസൂത്രണ സമിതികൾ അംഗീകാരം നൽകി. 42310 പദ്ധതികളാണ‌് നടപ്പാക്കുന്നത‌്. ഗ്രാമപഞ്ചായത്തുതലത്തിൽമാത്രം 3159 കോടിയുടെ പ്രവൃത്തി ഏറ്റെടുക്കും‌.

അംഗീകാരം വേഗത്തിൽ


1183 സ്ഥാപനങ്ങൾ ഡിസംബർ 31നുമുമ്പുതന്നെ ആസൂത്രണ സമിതികൾ പദ്ധതികൾ പരിശോധനയ‌്ക്ക‌് ഏൽപ്പിച്ചുവെന്നതാണ‌് ഇത്തവണത്തെ പ്രത്യേകത. സാമ്പത്തികവളർച്ചയ‌്ക്കും പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതികൾ ഊന്നൽ നൽകുന്നു. നവകേരള നിർമാണത്തിലെ നിർദേശങ്ങൾ പരിഗണിച്ചാണിവ.

വെറും മൂന്നുമാസംകൊണ്ടാണ‌്  ലക്ഷ്യം പൂർത്തീകരിച്ചത‌്. പദ്ധതി ആസൂത്രണത്തിന്റെ സൂക്ഷ‌്മാംശങ്ങളിൽപോലും സർക്കാർ ശ്രദ്ധ പതിഞ്ഞു.  സാമ്പത്തികവർഷത്തിന്റെ അഞ്ചോ ആറോ മാസം പിന്നിട്ടശേഷംമാത്രം പദ്ധതികൾ ആസൂത്രണ സമിതികൾക്ക‌് സമർപ്പിച്ച‌് അംഗീകാരം വാങ്ങുന്ന പതിവുരീതിക്കും ഇത്തവണ മാറ്റംവന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2DPXnf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages