തൃശൂർ പൂരം; ആനകളെ എഴുന്നള്ളിക്കാൻ നൽകില്ലെന്ന ആന ഉടമകളുടെ നിലപാടിൽ തീരുമാനം ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

തൃശൂർ പൂരം; ആനകളെ എഴുന്നള്ളിക്കാൻ നൽകില്ലെന്ന ആന ഉടമകളുടെ നിലപാടിൽ തീരുമാനം ഇന്ന‌്

തിരുവനന്തപുരം> തൃശൂർ പൂരത്തിന‌് ആനകളെ എഴുന്നള്ളിക്കാൻ നൽകില്ലെന്ന  മുൻ തീരുമാനത്തിൽ ഇന്ന‌് തൃശൂരിൽ നടക്കുന്ന സംഘടനയുടെ യോഗത്തിൽ അന്തിമനിലപാട‌് എടുക്കും. മുൻ തീരുമാനം പിൻവലിക്കുമെന്നാണ‌് ഭാരവാഹികൾ നൽകുന്ന സൂചന. പൂരവുമായി ബന്ധപ്പെട്ട‌് ഒരു പ്രതിസന്ധിയുമില്ലെന്ന‌് ആന ഉടമകളുടെ സംഘടനയുമായി നടത്തിയ ചർച്ചയ‌്ക്ക‌് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

തൃശൂർ പൂരം എഴുന്നള്ളിപ്പിന‌് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ നിയമോപദേശം തേടുമെന്ന‌് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.  ഇതുസംബന്ധിച്ച‌് കോടതിയിൽ കേസ‌് നിലനിൽക്കുന്നുണ്ട‌്.
ആന ഉടമകൾ ഉന്നയിച്ച മറ്റു പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞുവന്നശേഷം വിശദചർച്ച നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു. ആന ഉടമകളുടെ സംഘടനകളെ പ്രതിനിധീകരിച്ച‌് കെ ബി ഗണേശ‌്കുമാർ എംഎൽഎ, ഫെഡറേഷൻ പ്രസിഡന്റ‌് പി ശശികുമാർ, മംഗലകുന്ന‌് പരമേശ്വരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2Jvpzr4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages