കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിൽ വിള്ളൽ സ്ഥിരീകരിച്ച‌് വിജിലൻസ‌് സംഘം. വ്യാഴാഴ‌്ച വിജിലൻസിലെ എക‌്സിക്യൂട്ടീവ‌് എൻജിനിയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ‌് വിള്ളലുകൾ കണ്ടെത്തിയത‌്. ചൊവ്വാഴ്ച വിജിലൻസ‌് എസ‌്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, സമയം വൈകിയതിനാൽ പാലത്തിന്റെ അടിവശം പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച അടിവശം അടക്കം പരിശോധിച്ചപ്പോഴാണ‌് വിള്ളലുകൾ കണ്ടെത്തിയതെന്ന‌് അന്വേഷണസംഘത്തലവൻ ഡിവൈഎസ‌്പി ആർ അശോക് കുമാർ പറഞ്ഞു.
വിജിലൻസിലെ എക‌്സിക്യൂട്ടീവ‌് എൻജിനിയറുടെയും അന്വേഷണസംഘത്തലവൻ ഡിവൈഎസ‌്പി ആർ അശോക‌് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പാലത്തിൽ വിദഗ‌്ധപരിശോധന നടത്തും. ഇതിനായി വിദഗ‌്ധരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. സാമ്പിളുകളും ശേഖരിക്കും.
പാലത്തിന്റെ നിർമാണം സംബന്ധിച്ച നിരവധി ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കും. വ്യാഴാഴ്ചത്തെ പരിശോധനയ്ക്കുശേഷം പട്ടികയിലുള്ളവരെ നോട്ടീസ‌് നൽകി വിളിച്ചുവരുത്തും.
അന്വേഷണവുമായി സഹകരിക്കുമെന്ന‌് പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച കിറ്റ‌്കോ വ്യക്തമാക്കി. വിജിലൻസ‌് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ‌് കിറ്റ‌്കോ അധികൃതർ. പാലത്തിന്റെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ മൂന്നംഗസമിതിക്ക‌് സർക്കാർ രൂപം നൽകിയിട്ടുണ്ട‌്. പിഡബ്ല്യുഡി ദേശീയപാത വിഭാഗം ചീഫ‌് എൻജിനിയർ അശോക‌് കുമാർ അധ്യക്ഷനായ സമിതിയാണ‌് രൂപീകരിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/303nSa9
via IFTTT
No comments:
Post a Comment