തിരുവനന്തപുരം
യുവതിയുടെ വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ‌് നേതാവായ പൂവച്ചൽ സ്വദേശി അറസ‌്റ്റിൽ. കോൺഗ്രസ‌് നേതാവും സാംസ‌്കാരിക സംഘടനയായ വിചാരവേദി ജില്ലാ ചെയർമാനുമായ പൂവച്ചൽ ഇർഷാദിനെയാണ‌് എറണാകുളം പനങ്ങാട‌് ഇൻസ‌്പെക്ടർ ബി ജയൻ അറസ‌്റ്റ‌് ചെയ‌്തത‌്. രണ്ട‌് മക്കളുടെ അമ്മയായ എറണാകുളം സ്വദേശിയുടെ പരാതയിലാണ‌് അറസ‌്റ്റ‌്. ഏറെക്കാലം ഇവരുടെ കൂടെയായിരുന്നു ഇർഷാദ‌് താമസിച്ചത‌്.
ചൊവ്വാഴ‌്ച രാത്രി 11ന‌് കുറ്റിച്ചൽ കള്ളോട്ടുള്ള ഒരു വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളത്തുനിന്ന‌് എത്തിയ പൊലീസാണ‌് ഇർഷാദിനെ അറസ‌്റ്റ‌് ചെയ‌്തത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് സ്ഥാനാർഥിയായ ശശി തരൂർ, അടൂർ പ്രകാശ‌് എന്നിവരുടെ പ്രചാരണത്തിൽ ഇയാൾ മുൻനിരയിലുണ്ടായിരുന്നു. കോൺഗ്രസ‌് വേദികളിൽ സ്ഥിരം സാന്നിധ്യമാണ‌്. നേരത്തെ രണ്ട‌് തവണ ഇയാളെ അറസ‌്റ്റ‌് ചെയ്യാൻ കാട്ടാക്കട സ‌്റ്റേഷനെ അറിയിച്ചെങ്കിലും പിടികൂടിയില്ല. ഇപ്രാവശ്യം ലോക്കൽ പൊലീസിനെ അറിയിക്കാതെ എറണാകുളം ടീം വന്ന‌് അറസ‌്റ്റ‌് ചെയ്യുകയായിരുന്നു.
2017ലാണ‌് സംഭവം. ഭർത്താവില്ലാത്ത യുവതിയുമായി ചങ്ങാത്തം കൂടിയ ഇർഷാദ‌് എറണാകുളത്ത‌് അവർക്കൊപ്പം താമസിച്ചു. കുറേ കാലം കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങി. അതിന‌് ശേഷം ഒരു നമ്പറിൽനിന്ന‌് ഇവരുടെ ഫോട്ടോയും മറ്റൊരു സ‌്ത്രീയുടെ നഗ‌്ന ഫോട്ടോയും ചേർത്ത‌് മോർഫ‌് ചെയ‌്ത‌് ഭീഷണിപ്പെടുത്തി. ഇതിന‌് പിന്നാലെ മറ്റൊരു യുവാവിനെയും യുവതിയേയും ഉൾപ്പെടുത്തി പുതിയ കഥയുണ്ടാക്കി മെസേജ‌് അയച്ചു. അതോടെ ഇവർ പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പനങ്ങാട‌് പൊലീസ‌് നടത്തിയ അന്വേഷണത്തിൽ മൊബൈൽ നമ്പറിന്റെ ഉടമ ഇർഷാദാണെന്ന‌് കണ്ടെത്തുകയായിരുന്നു.
പൂവച്ചൽ ആലമുക്ക‌് സ്വദേശിയാണ‌് ഇർഷാദ‌്. രണ്ട‌് മാസം മുമ്പ‌് പഞ്ചായത്ത‌് അംഗം ജി ഒ ഷാജിയുടെ വീട‌് തകർത്ത കേസിൽ പ്രതിയാണ‌് ഇയാൾ. എറണാകുളം ജെഎഫ‌്സിഎം കോടതി 8ൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക‌് റിമാൻഡ‌് ചെയ‌്തു.
from Kerala || Deshabhimani Online News http://bit.ly/2V5U49e
via IFTTT
No comments:
Post a Comment