യുവനടിയെ ആക്രമിക്കൽ: സിബിഐ അന്വേഷിക്കണമെന്ന ദിലിപിന്റെ അപ്പീൽ പരിഗണിക്കുന്നത്‌ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

യുവനടിയെ ആക്രമിക്കൽ: സിബിഐ അന്വേഷിക്കണമെന്ന ദിലിപിന്റെ അപ്പീൽ പരിഗണിക്കുന്നത്‌ മാറ്റി

കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ചെന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന നടൻ ദിലീപിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീടേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട  വീഡിയോ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്‌  നൽകിയിട്ടുള്ള ഹർജിയിലെ സുപ്രീം കോടതി തീരുമാനത്തിന് ശേഷം ദിലീപിന് വേണമെങ്കിൽ വാദം കേൾക്കാൻ അപേക്ഷ നൽകാം.

അന്വേഷണ ഏജൻസിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് വാദം കേൾക്കലിനിടെ കോടതി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികൾ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്പ. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസിൽ ആരോപണ വിധേയനായാൽ പരസ്യമായി നടക്കാൻ എളുപ്പമാവില്ല.

കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുണ്ടെങ്കിൽ കേസ് റദ്ദാക്കാൻ ഹർജി നൽകുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2WWWJnB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages