തലശേരി> സിപിഐ എം പ്രവർത്തകൻ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്‌എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട് ) ആണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ അൽപ സമയത്തിനകം പ്രഖ്യാപിക്കും.
പ്രതികളായ ശങ്കരൻ മാസ്‌റ്റർ, മനോഹരൻ, വിജേഷ്, പ്രകാശ് , കാവ്യേഷ് എന്നിവശരയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി (54) ഉൾപ്പെടെ പതിനാറ് ആർഎസ്എസ്–- -ബിജെപിക്കാരാണ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിൽ മറ്റ്പ്രതികളെ വെറുതെ വിട്ടു.
2006 ജൂൺ 13ന് രാത്രിയാണ‌് കേസിനാസ്‌പദമായ സംഭവം. സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരുന്ന യാക്കൂബിനെ പിന്തുടർന്നെത്തിയ അക്രമികൾ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.
23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു.-
from Kerala || Deshabhimani Online News http://bit.ly/2EneTY4
via IFTTT
No comments:
Post a Comment