ആലുവ
തോട്ടുംമുഖം ശ്രീനാരായണ സേവിക സമാജത്തിലെ രണ്ട് യുവതികൾകൂടി സുമംഗലികളായി. 20 വർഷമായി ശ്രീനാരായണഗിരിയുടെ സംരക്ഷണയിലായിരുന്ന രേഖമോളും 11 വർഷമായി ഗിരിയുടെ തണലിൽ കഴിഞ്ഞ അഞ്ജലി സുകുവുമാണ് വരണമാല്യം ചാർത്തിയത്. കട്ടപ്പന കൂട്ടാർ പാലക്കൽ പി എൻ സുകുമാരന്റെയും പരേതയായ ലതയുടെയും മകൻ പി എസ് സേതുനാഥാണ് രേഖമോൾക്ക് താലിചാർത്തിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അക്കൗണ്ടന്റാണ് രേഖ. ഇടപ്പള്ളി ശ്രീരാം ഫിനാൻസ് ജീവനക്കാരനാണ് സേതുനാഥ്. രേഖയുടെ മൂത്തസഹോദരിമാരായ സൗമ്യയും രമ്യയും വളർന്നതും ഗിരിയുടെ സംരക്ഷണത്തിലായിരുന്നു. എൽപി സ്കൂൾ അധ്യാപികയായിരുന്ന സൗമ്യയെ പറവൂരിലേക്കും രമ്യയെ വടക്കാഞ്ചേരിയിലേക്കും വിവാഹം ചെയ്തയച്ചത് ശ്രീനാരായണഗിരിയിൽനിന്നായിരുന്നു.
കീഴ്മാട് അമ്പാട്ടുകുഴി ഗോപി–-രാധ ദമ്പതികളുടെ മകൻ രതീഷാണ് അഞ്ജലിക്ക് മിന്നുചാർത്തിയത്. കേബിൾ ടിവി ടെക്നീഷ്യനാണ് രതീഷ്.
ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റായ കോതാട് കോരമ്പാടം നടുവേലിപ്പറമ്പിൽ എൻ കെ ബൈജുവിന്റെ മൂത്തമകന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് അഞ്ജലിക്ക് മംഗല്യസൗഭാഗ്യം ഒരുക്കിയത്. ഒരുലക്ഷം രൂപയുടെ സ്വർണവും വധുവിന്റെ പേരിൽ ഒരുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും നൽകി.
ജസ്റ്റിസ് കെ സുകുമാരൻ, ജസ്റ്റിസ് കെ കെ ഉഷ, ജസ്റ്റിസ് സിരിജഗൻ, അഡ്വ. സീമന്തിനി ശ്രീവത്സൻ എന്നിവർ വധൂവരന്മാരെ ആശീർവദിക്കാനെത്തി.
സഹോദരൻ അയ്യപ്പന്റെയും പാർവതി അയ്യപ്പന്റെയും നേതൃത്വത്തിൽ വനിതകൾക്കായി സ്ഥാപിച്ച ശ്രീനാരായണഗിരിയിൽ ഇതുവരെ 68 വിവാഹം നടന്നു.
from Kerala || Deshabhimani Online News http://bit.ly/30KnVbh
via IFTTT
No comments:
Post a Comment