കൊച്ചി> എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു.നെട്ടൂര്‍ സ്വദേശിനി ബിനിയെയാണ് ഭര്‍ത്താവ് ആന്റണി തലയ്ക്കടിച്ച് കൊന്നത്. കൊലപാതക ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി.
കൊലപാതകം നടത്തിയ ഉടന്‍ ആന്റണി തന്നെ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബിനിയും ആന്റണിയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബകോടതിയില്‍ കേസുകളും നിലവിലുണ്ട്.ആന്റണി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബിനി മരിക്കുകയായിരുന്നു
from Kerala || Deshabhimani Online News http://bit.ly/2VMKeJP
via IFTTT
No comments:
Post a Comment