കൊച്ചി > പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം പ്രാഥമിക റിപ്പോർട്ട് ഉടൻ ഡയറക്ടർക്ക് കൈമാറും. കോൺക്രീറ്റ്, കമ്പികൾ, ടാറിങ് തുടങ്ങിയവയുടെ സാമ്പിൾ പരിശോധനാ റിപ്പോർട്ട് തിരുവനന്തപുരത്തെ ഹൈവേ എൻജിനിയറിങ് ലബോറട്ടറിയിൽനിന്ന് ലഭിച്ചു. പരിശോധനാഫലവും വിജിലൻസ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ട് കൈമാറുക. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ തീരുമാനിക്കും. നേരത്തെ ഐഐടി സംഘം നടത്തിയ പരിശോധനയിൽ പാലം നിർമാണത്തിൽ ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പരിശോധനയ്ക്കായി ചെന്നൈ ഐഐടി സംഘം ചൊവ്വാഴ്ച എത്തിയില്ല. പരിശോധന ബുധനാഴ്ച നടത്തുമെന്ന് റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷൻ (ആർബിഡിസികെ) അധികൃതർ പറഞ്ഞു. ഐഐടി സംഘത്തിന്റെ നിർദേശം ലഭിക്കാതെ തുടർ ജോലികൾ ചെയ്യാൻ കഴിയില്ല. പാലം ജൂൺ ഒന്നിന് തുറക്കാൻ കഴിയുമെന്ന് ഉറപ്പില്ല.
മഴമൂലം ടാറിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചെന്നൈ ഐഐടി സ്ട്രക്ചറൽ എൻജിനിയിറിങ് വിഭാഗത്തിലെ പ്രൊഫ. പി അളകസുന്ദര മൂർത്തിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തേണ്ടത്. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റ് വെൽഡിങ്ങും അനുബന്ധ ജോലികളുമാണ് ചൊവ്വാഴ്ച നടന്നത്.
from Kerala || Deshabhimani Online News http://bit.ly/2EGoMjN
via IFTTT
No comments:
Post a Comment